ETV Bharat / business

ലഘു നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റമില്ല

author img

By

Published : Jul 2, 2021, 12:16 PM IST

പോസ്റ്റ് ഓഫീസ് വഴിയുള്ള ചെറു നിക്ഷേപങ്ങളുടെ പലിശ നിരക്കും മാറ്റമില്ലാതെ തുടരും. ഓരോ നിക്ഷേപ പദ്ധതികളുടെയും പലിശ നിരക്ക് അറിയാം...

small savings  small savings interest rates  interest rates unchanged  ലഘു നിക്ഷേപങ്ങളുടെ പലിശ  പലിശ നിരക്ക്
ലഘു നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റമുണ്ടാകില്ല

ന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തില്‍ ലഘു നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ആദ്യ പാദത്തിൽ ഉണ്ടായിരുന്ന പലിശ നിരക്ക് തന്നെ തുടരാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് (എൻ‌എസ്‌സി) എന്നിവയ്‌ക്ക് രണ്ടാം പാദത്തിലും യഥാക്രമം 7.1 ശതമാനവും 6.8 ശതമാനവും വാർഷിക പലിശ നിരക്ക് തുടരും.

Also Read: സുനന്ദപുഷ്കര്‍ കേസില്‍ വിധി പറയുന്നത് ഡല്‍ഹി കോടതി മാറ്റി

പോസ്റ്റ് ഓഫിസ് വഴിയുള്ള ചെറു നിക്ഷേപങ്ങളുടെ പലിശ നിരക്കിലും മാറ്റമുണ്ടാകില്ല. ജൂലൈ ഒന്നിന് ആരംഭിച്ച് സെപ്റ്റംബർ 30ന് ആണ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദം അവസാനിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തില്‍ ലഘു നിക്ഷേപങ്ങളുടെ പലിശ നിരക്ക് 1.1 ശതമാനം വരെ കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. ഓരോ മൂന്ന് മാസം കൂടുമ്പോഴുമാണ് സർക്കാർ ലഘു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് അവലോകനം ചെയ്യുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.