ETV Bharat / business

വീണ്ടും ഇടിഞ്ഞ് സ്വർണ വില; പവന് 35,640 രൂപ - സ്വർണവില

രണ്ടു ദിവസം കൊണ്ട് 580 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്

gold price in india  gold price in kerala  gold price  സ്വർണവില  സ്വർണ വിലയിൽ ഇടിവ്
വീണ്ടും ഇടിഞ്ഞ് സ്വർണ വില; പവന് 35,640 രൂപ
author img

By

Published : Jul 22, 2021, 12:04 PM IST

തുടർച്ചയായ രണ്ടാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. പവന് 280 രൂപയാണ് വ്യാഴാഴ്‌ച കുറഞ്ഞത്. ഇതോടെ ഒരു പവന് 35,640 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4455ൽ എത്തി. രണ്ടു ദിവസം കൊണ്ട് 580 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്.

Also Read: യുഎസ് ആസ്ഥാനമായ റീഡിങ് പ്ലാറ്റ്‌ഫോം "എപ്പിക്കിനെ" സ്വന്തമാക്കി ബൈജൂസ്

ആഗോള തലത്തിൽ ഓഹരി സൂചികകൾ നേട്ടം കൊയ്‌തതോടെ സ്‌പോട് ഗോൾഡ് വിലയിൽ 0.1 ശതമാനം ഇടിവുണ്ടായി. ട്രോയ് ഔൺസിന് 1,801.82 ഡോളറിലാണ് വ്യാപാരം നടന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ തുടർച്ചയായ അഞ്ചാമത്തെ ദിവസവും വിലയിൽ ഇടിവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്‍റെ ഫ്യൂച്ചേഴ്‌സ് വില 0.2 ശതമാനം ഇടിഞ്ഞ് 47,478 രൂപയിലെത്തി. വെള്ളിയുടെ വില കിലോഗ്രാമിന് 67101 രൂപയായി കുറഞ്ഞു.

സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ– രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.കൊവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണവിലയിലുണ്ടായത്. 2020 ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോഡിൽ എത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.