ന്യൂഡൽഹി: ഇലക്ട്രോണിക് കൊമേഴ്‌സിന്‍റെ മൂല്യം കണക്കാക്കുന്നതിനുള്ള പുതിയ രീതി ഒരു വെല്ലുവിളിയായി തുടരുകയാണ്. ഗവൺമെന്‍റുകൾ ഇ-കൊമേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും മിക്ക രാജ്യങ്ങളും ഇപ്പോഴും ഈ മേഖലയിൽ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ല. ഇ-കൊമേഴ്‌സിന്‍റെ മൂല്യത്തെക്കുറിച്ച് ഡാറ്റ പ്രസിദ്ധീകരിക്കുന്നവർ ചിലപ്പോൾ അന്താരാഷ്ട്ര മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ല. എന്നുമാത്രമല്ല സ്ഥിതി വിവര കണക്കുകൾ പലപ്പോഴും പരിഷ്‌കരിക്കുകയും ചെയ്യുന്നു.
സമീപകാല സംഭവ വികാസങ്ങൾ കണക്കിലെടുത്താല്‍ ആഗോള ഇ-കൊമേഴ്‌സ് കണക്കാക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ വ്യാപാര-വികസന കോൺഫറൻസ് (യുഎൻസിടിഡി) പുതിയ രീതിയെ ആശ്രയിക്കുകയാണ്. 2017ലെ രീതി ശാസ്ത്രത്തിലുണ്ടായ മാറ്റങ്ങളും അതത് ഡാറ്റയിലെ രാജ്യം തിരിച്ചുള്ള പരിഷ്കാരങ്ങളും കാരണം, അവതരിപ്പിച്ച ഇ-കൊമേഴ്‌സ് എസ്റ്റിമേറ്റുകൾ മുൻ വർഷങ്ങളിൽ യുഎൻസിടിഡി പ്രസിദ്ധീകരിച്ച എസ്റ്റിമേറ്റുകളുമായി നേരിട്ട് താരതമ്യപ്പെടുത്താനാവില്ല.
ബിസിനസ് ടു ബിസിനസ് (ബി2ബി) ഇ-കൊമേഴ്‌സ് മൂല്യ ഡാറ്റയേക്കാൾ കൂടുതൽ രാജ്യങ്ങൾ ബിസിനസ് ടു കൺസ്യൂമർ (ബി2സി) പ്രസിദ്ധീകരിക്കുന്നു. ബി2സി മൂല്യ ഡാറ്റയുള്ള രാജ്യങ്ങളുടെ ജിഡിപി വിഹിതത്തെ അടിസ്ഥാനമാക്കിയാണ് ആഗോള ബി2സി ഇ-കൊമേഴ്‌സ് മൂല്യം കണക്കാക്കുന്നത്. 2018ൽ ആഗോള ജിഡിപിയുടെ 92 ശതമാനവും ഈ രാജ്യങ്ങളിലാണ്. ആഗോള ഇ-കൊമേഴ്‌സ് വിൽപ്പന കണക്കാക്കുന്നത് മൊത്തം ഇ-കൊമേഴ്‌സിന്‍റെ ഡാറ്റയുള്ള രാജ്യങ്ങളുടെ ഇ-കൊമേഴ്‌സിനുള്ള ബി2സി അനുപാതത്തെ അടിസ്ഥാനമാക്കിയാണ്. ഇത് 2018ലെ ആഗോള ജിഡിപിയുടെ 71% പ്രതിനിധീകരിച്ചു.
2018 ൽ ഇ-കൊമേഴ്‌സ് വിൽപ്പന എട്ട് ശതമാനം ഉയർന്നു: ബി 2 സി വ്യവസായങ്ങള്‍ വിൽപ്പന നയിച്ചു
2018ൽ ഇ-കൊമേഴ്‌സ് വിൽപ്പനയുടെ (ബി2ബി, ബി2സി) ആഗോള മൂല്യം ഏകദേശം 26 ട്രില്യൺ ഡോളറിലെത്തിയെന്ന് യുഎൻസിടിഡി കണക്കാക്കുന്നു. ഇത് ജിഡിപിയുടെ 30% വരും എന്നും 2017ൽ നിന്ന് 8% വർദ്ധനവ് ഉണ്ടായി (പുതുക്കിയ രീതിശാസ്ത്രത്തെ അടിസ്ഥാനമാക്കി 23.8 ട്രില്യൺ ഡോളർ) എന്നും പുതിയ കണക്കുകള്‍ ചൂണ്ടി കാണിക്കുന്നു.
ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണിയാണ് അമേരിക്ക. ആഗോള ബി2ബി ഇ-കൊമേഴ്‌സിന്‍റെ മൂല്യം 21 ട്രില്യൺ ഡോളറായിരുന്നു, ഇത് ഓൺലൈൻ മാർക്കറ്റ് പ്ലാറ്റ്‌ഫോമുകളിലെ വിൽപ്പനയും ഇലക്ട്രോണിക് ഡാറ്റ ഇന്‍ർചേഞ്ച് ഇടപാടുകളും ഉൾപ്പെടെ എല്ലാ ഇ-കൊമേഴ്‌സിന് 83 ശതമാനത്തെയും പ്രതിനിധീകരിക്കുന്നു. 2017നെ അപേക്ഷിച്ച്16 ശതമാനം വര്‍ധനനവോടു കൂടി ബി2സി ഇ-കൊമേഴ്‌സ് മൂല്യം 2018ൽ 4.4 ട്രില്യൺ ഡോളറില്‍ എത്തിയിരുന്നു.
ചൈന, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു.കെ എന്നിവയാണ് ബി2സി ഇ-കൊമേഴ്‌സ് വിൽപ്പനയിൽ ആദ്യ മൂന്ന് രാജ്യങ്ങൾ. 2018ലെ ബി2സി ഇകൊമേഴ്‌സ് വിൽപ്പനയിൽ മികച്ച 20 സമ്പദ്‌വ്യവസ്ഥകളിൽ പകുതിയോളം വികസ്വര രാജ്യങ്ങളാണ്. ജിഡിപിയുമായി ബന്ധപ്പെട്ട്, ഹോങ്കോംഗ് (ചൈന), ചൈന, യു.കെ എന്നിവിടങ്ങളിൽ ബി2സി ഇ-കൊമേഴ്‌സ് ഏറ്റവും വലുതും, ഇന്ത്യ, ബ്രസീൽ, റഷ്യൻ ഫെഡറേഷൻ എന്നിവിടങ്ങളില്‍ ഇ-കൊമേഴ്‌സ് ഏറ്റവും ചെറിയതും ആയിരുന്നു.
മികച്ച 20 സമ്പദ്‌വ്യവസ്ഥകളിൽ, ഇന്‍റർനെറ്റ് ഉപയോക്താക്കൾ ഓൺലൈൻ വാങ്ങലുകളിൽ ഏർപ്പെടുന്നുവെന്നത് ഗണ്യമായി വ്യത്യാസപ്പെടുന്നു. ഉദാഹരണത്തിന്, 2018ൽ 87% ഇന്‍റർനെറ്റ് ഉപയോക്താക്കൾ യു.കെയില്‍ ഓൺലൈനിൽ സാധനങ്ങള്‍ വാങ്ങിയപ്പോള്‍, ഇത് തായ്‌ലൻഡിൽ 14 ശതമാനവും ഇന്ത്യയിൽ 11 ശതമാനവും മാത്രം ആയിരുന്നു.