മുംബൈ: തുടർച്ചയായ ആറാം വ്യാപാര ദിനത്തിലും നഷ്ടം നേരിട്ട് ഓഹരിവിപണി. ആഗോളവിപണിയിലും ഇടിവ് തുടരുന്നതിനിടെയാണ് ഇന്ത്യൻ വിപണിയിലും ഇവിഡ് തുടരുന്നത്. ആഗോളവിപണികൾ നേരിടുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് ഇന്ത്യൻ വിപണിയിലും ഉണ്ടായിരിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ബോംബെ സ്റ്റോക്എക്സ്ചേഞ്ചിന്‍റെ സെന്‍സെക്സ് സൂചിക 794.86 പോയിന്‍റാണ് ഇന്ന് വ്യാപാരം ആരംഭിച്ച് ആദ്യ മണിക്കൂറില്‍ ഇടിഞ്ഞത്. നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിന്‍റെ നിഫ്റ്റി സൂചിക 239.80 പോയിന്‍റ് ഇടിഞ്ഞു.
സെന്‍സെക്സ് 56696.65 പോയിന്‍റിലാണ് ഇന്ന് രാവിലെ 9.17ന് എത്തിയത്. നിഫ്റ്റി 16909.3ലും എത്തി.
സെന്‍സെക്സില്‍ കണ്‍സ്യൂമര്‍ ഡ്യൂറബള്‍, റിയല്‍റ്റി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കാപ്പിറ്റല്‍ ഗൂഡ്‌സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം മെറ്റല്‍ സെക്ടര്‍ കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.
ALSO READ:India Covid Updates | രാജ്യത്ത് 2,55,874 പേര്‍ക്ക് കൂടി കൊവിഡ്; 614 മരണം