ETV Bharat / business

ഓണക്കിറ്റിലെ ഏലക്ക വില; രാഷ്ട്രീയ വിവാദത്തിന് വഴിതെളിക്കുന്നു

നിലവിലെ വിപണി വിലയേക്കാള്‍ കൂടിയ തുകയാണ് കിറ്റില്‍ ഏലക്കായ്ക്ക് രേഖപെടുത്തിയിരിക്കുന്നത്. കൊട്ടിഘോഷിച്ച പദ്ധതിയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭ്യമായില്ലെന്നും ആക്ഷേപം.

cardamom  cardamom onam kit  onam kit  cardamom farmers idukki  ഓണകിറ്റിലെ ഏലക്കാ വില  cardamom price onam
ഓണകിറ്റിലെ ഏലക്കാ വില; രാഷ്ട്രീയ വിവാദത്തിന് വഴിതെളിയ്ക്കുന്നു.
author img

By

Published : Aug 4, 2021, 4:20 PM IST

ഇടുക്കി: ഏലക്ക നിലവിലെ കമ്പോള വില ശരാശരി 950 മുതല്‍ 1100 രൂപ വരെയാണ്. എന്നാൽ ഓണക്കിറ്റിലെ ഏലക്കായ്ക്ക് 20 ഗ്രാമിന് 39 രൂപ 50 പൈസയാണ് രേഖപെടുത്തിയിരിക്കുന്നത്. അതായത് കിലോയ്ക്ക് 1975 രൂപയോളം വില വിലവരും. നിലവിലെ വിപണി വിലയേക്കാള്‍ കൂടിയ തുകയാണ് സർക്കാരിന്‍റെ ഓണക്കിറ്റിൽ ഏലക്കായ്ക്ക്.

Read More:ഓണക്കിറ്റിൽ ഏലക്ക; ഇടുക്കിയിലെ ഏലം കർഷകർക്ക് ആശ്വാസം

ഓണകിറ്റില്‍ എലക്കാ ഉള്‍പ്പെടുത്തിയത് വിപണിയില്‍ വന്‍ മുന്നേറ്റം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ താരതമ്യേന ഗുണനിലവാരം കുറഞ്ഞ ഏലയ്‌ക്ക വലിയ വില കാണിച്ച് സർക്കാർ കിറ്റിൽ ഉൾപ്പെടുത്തി. പക്ഷെ സർക്കാർ കൂട്ടിയ വില ഇടനിലക്കാർക്ക് മാത്രമാണ് പ്രയോജനം ചെയ്‌തതെന്നും കർഷകരിലേക്ക് അത് എത്തിയില്ലെന്നുമാണ് ആരോപണം. വിവിധ രാഷ്ട്രീയ കക്ഷികള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്.

കെപിസിസി സെക്രട്ടറി എം.എന്‍ ഗോപി

അതേസമയം ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇടെന്‍ഡര്‍ വഴിയാണ് എല്ലാ നടപടികളും പൂര്‍ത്തീകരിച്ചതന്നാണ് സർക്കാർ വിശദീകരണം. 10 ജില്ലകളിലേയ്ക്കുള്ള ടെന്‍റർ കരസ്ഥമാക്കിയ ഇടുക്കി തൂക്കുപാലം ആസ്ഥാനമായുള്ള പട്ടം കോളനി സര്‍വ്വീസ് സഹകരണ ബാങ്കാണ് ഏലക്ക സമാഹരിച്ചത്. ഏലക്കായെ ചൊല്ലി വിവാദങ്ങള്‍ പുകയുമ്പോൾ തങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

സിപിഐ ജില്ലാ അസി.സെക്രട്ടറി സി യു ജോയി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.