മുംബൈ: നഷ്ടത്തോടെ തുടങ്ങിയ ഓഹരി വിപണികൾ ബുധനാഴ്ച നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് 134.32 പോയിന്‍റ് ഉയർന്ന് 52,904.05ലും നിഫ്റ്റി 41.60 പോയിന്‍റ് കൂടി 15,854ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സാമ്പത്തിക സൂചകങ്ങളിലെ അനുകൂല ഘടകങ്ങളും ഈ സാമ്പത്തിക വർഷത്തെ ആദ്യപാദ ഫലങ്ങളും വിപണിക്ക് ഗുണകരമായി.
എംഫസിസ്, മൈൻഡ്ട്രീ, വിപ്രോ തുടങ്ങിയവരാണ് ഇന്ന് ഏറ്റവും അധികം നേട്ടമുണ്ടാക്കിയത്. ഇന്ത്യ ബുൾസ്, യുപിഎൽ. ജിഎംആർ ഇൻഫ്രാ, മാഹാനഗർ ഗ്യാസ്, മാരുതി സുസുക്കി തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് ഏറ്റവും അധികം നഷ്ടം നേരിട്ടത്. പ്രമുഖ ഓൺലൈൻ ഭക്ഷ്യ വിതരണ കമ്പനിയായ സൊമാറ്റോയുടെ ഐപിഒയ്ക്ക് (പ്രഥമ ഓഹരി വില്പന) മികച്ച പ്രതികരണമാണ് വിപണിയിൽ നിന്ന് ഉണ്ടായത്.
Also Read: ഇറക്കുമതികൾക്ക് കാർബൺ നികുതി ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ
ആദ്യദിനം 58 ശതമാനം സബ്‌സ്‌ക്രിപ്ഷനുകളാണ് ലഭിച്ചത്. സൊമാറ്റോയുടെ ഐപിഒ നാളെയും തുടരും. കിറ്റെക്‌സിന്‍റെ ഓഹരി വില 10 ശതമാനം ഉയർന്ന് 204.05ലാണ് വ്യാപാരം അവസാനിപ്പിച്ചത്.