മുംബൈ: ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്‍റ് ക്രൂഡ് ഓയിൽ വില 0.31 ശതമാനം ഉയർന്ന് ബാരലിന് 67.41 ഡോളറിലെത്തി. യുഎസ്-ചൈന വ്യാപാര കരാറിലെ പുരോഗതിയും ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിങ് രാജ്യങ്ങൾ (ഒപെക്) വിതരണത്തിൽ കുറവ് വരുത്തുമെന്ന പ്രതീക്ഷയിലുമാണ് എണ്ണ വില മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്.
യുഎസ് ചൈന വ്യാപാര ഉടമ്പടി ഈ മാസം ആദ്യം ഒപ്പു വെക്കുമന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഉപഭോഗത്തിന് ആവശ്യമുള്ള എണ്ണയുടെ 80 ശതമാനത്തിലധികം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.