ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസിന്‍റെ സര്‍വ്വീസ് ഒരു ലക്ഷം കിലോമീറ്റര്‍ ദൂരം പിന്നിട്ടു. സര്‍വ്വീസ് ആരംഭിച്ച് ഒരു പ്രവിശ്യം പോലും മുടങ്ങാതെയാണ് വന്ദേഭാരത് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ഫെബ്രുവരി 15ന് ഡല്‍ഹിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിണ് ട്രെയിനിന് പച്ചക്കൊടി കാണിച്ചത്. തുടര്‍ന്ന് ഫെബ്രുവരി 17 മുതല്‍ ട്രെയിന്‍ വാണിജ്യ സര്‍വ്വീസുകള്‍ ആരംഭിച്ചു. ഡല്‍ഹി മുതല്‍ വാരണാസി വരെയാണ് ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത്. സര്‍വ്വീസ് ആരംഭിച്ച് വെറും മൂന്ന് മാസത്തിനുള്ളില്‍ തന്നെ ട്രെയിന്‍ ഒരു ലക്ഷം കിലോമീറ്റര്‍ ദൂരം പിന്നിട്ടു കഴിഞ്ഞു. വന്ദേഭാരത് സര്‍വ്വീസില്‍ എത്തിയതിനെ തുടര്‍ന്ന് നേരത്തെ സര്‍വ്വീസ് നടത്തിയിരുന്ന ശതാബ്ദി എക്സ്പ്രസ് ട്രെയിനുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
മറ്റ് ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അമിത വേഗത, കുറഞ്ഞ ശബ്ദ മലിനീകരണം, വൈഫൈ സൗകര്യം, എല്‍ഇഡി ലൈറ്റിംഗ്, ബയോ ടോയിലറ്റുകള്‍, ജിപിഎസ് വഴി യാത്രക്കാര്‍ക്ക് നല്‍കുന്ന വിവരങ്ങള്‍ എന്നിവയാണ് വന്ദേഭാരതിന്‍റെ പ്രത്യേകതകള്‍.