ETV Bharat / business

യുഎസ് - ചൈന വ്യാപാര കരാറിന്‍റെ ഒന്നാം ഘട്ടത്തിന്  ധാരണയായതായി ഡൊണാൾഡ് ട്രംപ്

വ്യാപാര യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്തുമെന്ന് ഐ‌എം‌എഫ് മുന്നറിയിപ്പ് നൽകിയിരുന്നു.

US, China reach phase one trade deal: President Trump
യുഎസ് ചൈന വ്യാപാര കരാറിന്‍റെ ഒന്നാം ഘട്ടത്തിന്  ധാരണ
author img

By

Published : Dec 14, 2019, 1:42 PM IST

Updated : Dec 14, 2019, 1:53 PM IST

യുഎസ് ചൈന വ്യാപാര കരാറിന്‍റെ ഒന്നാം ഘട്ടത്തിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്‌ച പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള 18 മാസത്തിലേറെ നീണ്ട നിന്ന വ്യാപാര യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയേയും ബാധിച്ചിരുന്നു.

വ്യാപാര കരാറിന്‍റെ ആദ്യ ഘട്ടത്തിൽ ചൈനയുടെ സാമ്പത്തിക, വാണിജ്യ വ്യവസ്ഥയിലെ ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക കൈമാറ്റം, കൃഷി, ധനകാര്യ സേവനങ്ങൾ, കറൻസി, വിദേശനാണ്യം എന്നീ മേഖലകളിൽ ഘടനാപരമായ പരിഷ്‌കാരങ്ങളും മാറ്റങ്ങളും ആവശ്യമാണ്.വരും വർഷങ്ങളിൽ യുഎസ് ചരക്കുകളും സേവനങ്ങളും അധികമായി വാങ്ങാമെന്ന ചൈനയുടെ ഉറപ്പും കരാറിന്‍റെ ഭാഗമാണ്.

  • We have agreed to a very large Phase One Deal with China. They have agreed to many structural changes and massive purchases of Agricultural Product, Energy, and Manufactured Goods, plus much more. The 25% Tariffs will remain as is, with 7 1/2% put on much of the remainder....

    — Donald J. Trump (@realDonaldTrump) December 13, 2019 " class="align-text-top noRightClick twitterSection" data=" ">

എന്നാൽ 160 ബില്യൺ ഡോളർ മൂല്യമുള്ള ചൈനീസ് ഉൽപന്നങ്ങൾക്ക് ഞായറാഴ്‌ച മുതൽ പുതിയ തീരുവ ഏർപ്പെടുതാതനുള്ള അമേരിക്കയുടെ തീരുമാനം ഇനി നടപ്പിലാക്കില്ലയെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.

  • .....The Penalty Tariffs set for December 15th will not be charged because of the fact that we made the deal. We will begin negotiations on the Phase Two Deal immediately, rather than waiting until after the 2020 Election. This is an amazing deal for all. Thank you!

250 ബില്യൺ ഡോളറിന്‍റെ ചൈനീസ് ഉൽപ്പന്നങ്ങൾക്കാണ് യുഎസ് ആദ്യഘട്ടത്തിൽ 25 ശതമാനം തീരുവ ചുമത്തിയിരുന്നത്. പിന്നീട് യുഎസിലേക്കുള്ള ചൈനയുടെ 110 ബില്യൺ ഡോളർ ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക്കൂടി 15 ശതമാനം തീരുവ ചുമത്തി. ഈ നിരക്കുകൾ സംബന്ധിച്ച് ചർച്ചകൾ തുടരുകയാണ്. വ്യാപാര യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്തുമെന്ന് ഐ‌എം‌എഫ് മുന്നറിയിപ്പ് നൽകിയിരുന്നു.

Intro:Body:Conclusion:
Last Updated : Dec 14, 2019, 1:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.