ETV Bharat / business

പി&കെ വളങ്ങൾക്ക് പോഷക അധിഷ്ഠിത സബ്‌സിഡി പ്രഖ്യാപിച്ച് കേന്ദ്രം

സബ്‌സിഡി അനുവദിക്കാനുള്ള തീരുമാനം 14,775 കോടി രൂപയുടെ അധിക ബാധ്യതയാണ് കേന്ദ്രത്തിന് ഉണ്ടാക്കുക.

P&K fertilisers  union cabinet committee  nutrient based subsidy  പി&കെ വളങ്ങൾ  കേന്ദ്ര സർക്കാർ സബ്‌സിഡി
പി&കെ വളങ്ങൾക്ക് പോഷക അധിഷ്ഠിത സബ്‌സിഡി പ്രഖ്യാപിച്ച് കേന്ദ്രം
author img

By

Published : Jun 16, 2021, 11:55 PM IST

Updated : Jun 17, 2021, 6:22 AM IST

ന്യൂഡൽഹി: ഫോസ്‌ഫാറ്റിക്, പൊട്ടാസിക് (പി & കെ) രാസവളങ്ങൾക്ക് പോഷക അധിഷ്ഠിത സബ്‌സിഡി നിരക്കുകൾ നിശ്ചയിക്കാനുള്ള നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു. 2021-22 വർഷത്തേക്കുള്ള സബ്‌സിഡി നിരക്കുകൾ നിശ്ചയിക്കാനാണ് കെമിക്കൽസ്, രാസവള മന്ത്രാലയം അനുമതി തേടിയത്.

പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കുള്ള ക്യാബിനറ്റ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. വളം നിർമാണ കമ്പനികൾക്കാണ് സബ്‌സിഡി ലഭിക്കുക. കർഷകർക്ക് കുറഞ്ഞ വിലയ്‌ക്ക് വളം ലഭ്യമാക്കാൻ കമ്പനികളെ സഹായിക്കുകയാണ് ലക്ഷ്യം.

അന്താരാഷ്ട്ര വിപണിയിൽ ഡിഎപി( ഡി-അമോണിയം ഫോസ്ഫേറ്റ്) ഉൾപ്പടെയുള്ള പി&കെ വളങ്ങളുടെ വില ഉയർന്നിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷമാണ് വില വർധന ഇന്ത്യൻ വിപണികളിൽ പ്രകടമായി തുടങ്ങിയത്.

Also Read: കൊവിഷീൽഡ് സ്വീകരിച്ച ഇന്ത്യക്കാർക്ക് ക്വാറന്‍റൈൻ ഒഴിവാക്കി ദക്ഷിണ കൊറിയ

നിലവിലെ വളവില വർധന പിടിച്ചുനിർത്തുകയും കർഷകരെ സഹായിക്കുകയുമാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും ക്യാബിനറ്റ് കമ്മിറ്റി അറിയിച്ചു. ഡിഎപി വളങ്ങൾക്കായുള്ള സബ്‌സിഡി ഇനത്തിൽ 14,000 കോടിരൂപയാണ് കേന്ദ്രം നീക്കിവയ്ക്കുക.

കഴിഞ്ഞ വർഷത്തെ നിരക്കിൽ ഇത്തവണത്തെ ഖാരീഫ് വിളവെടുപ്പ് വരെ വളങ്ങളുടെ വില പിടിച്ചു നിർത്താനകുമെന്നാണ് കരുതുന്നത്.

അന്താരാഷ്ട്ര വിപണിയിൽ വളങ്ങളുടെ അസംസ്കൃത വസ്തുക്കളുടെ വില കുറയുന്ന പക്ഷം അനുവദിച്ച സബ്‌സിഡി പുതുക്കി നിശ്ചയിക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. സബ്‌സിഡി അനുവദിക്കാനുള്ള തീരുമാനം 14,775 കോടി രൂപയുടെ അധിക ബാധ്യതയാണ് കേന്ദ്രത്തിന് ഉണ്ടാക്കുക.

Last Updated : Jun 17, 2021, 6:22 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.