2020 ലെ കേന്ദ്ര ബജറ്റ് ധന മന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര മന്ത്രി സഭയോഗം ചേർന്നു.
മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമല സീതാരാമൻ, ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ, അമിത് ഷാ എന്നിവർ രാവിലെ തന്നെ പാർലമെന്‍റിലെത്തിയിരുന്നു.
രാജ്യം കനത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ വളരെ പ്രതീക്ഷയോടെയാണ് ജനങ്ങൾ ബജറ്റിനായി കാത്തിരിക്കുന്നത്. നികുതി വെട്ടിക്കുറച്ചും ഗ്രാമീണ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തിയും കേന്ദ്ര ബജറ്റ് ആശ്വാസം നൽകുമെന്ന് കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല പ്രത്യാശ പ്രകടിപ്പിച്ചു.