ന്യൂഡൽഹി: സൗദി അറേബ്യയിൽ റുപേ കാർഡ് സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി അറേബ്യൻ സന്ദർശനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം.
സൗദി അറേബ്യയിൽ റുപേ കാർഡ് ആരംഭിക്കുന്നതിനുള്ള ധാരണാപത്രങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഒപ്പിടാൻ സാധ്യതയുണ്ടെന്നും, ഇത് ഇന്ത്യൻ സമൂഹത്തിന് മാത്രമല്ല ഹജ്ജ്, ഉംറ തീർഥാടകർക്കും വളരെ പ്രയോജനകരമാകുമെന്നും രവീഷ് കുമാർ കൂട്ടിചേർത്തു.
റുപേ കാർഡ് പ്രാബല്യത്തിൽ വന്നാൽ യുഎഇ, ബഹ്‌റൈൻ എന്നിവക്ക് ശേഷം ഗൾഫ് മേഖലയിലെ രൂപേ കാർഡ് സൗകര്യം ലഭിക്കുന്ന മൂന്നാമത്തെ രാജ്യമാകും സൗദി അറേബ്യ. കഴിഞ്ഞ ആഗസ്റ്റിൽ പ്രധാനമന്ത്രി യുഎഇ സന്ദർശനത്തിനിടെയാണ് റുപേ കാർഡ് സേവനങ്ങൾ ആരംഭിക്കുന്നത്.
ഒക്ടോബർ 28 ന് തുടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ സൗദി അറേബ്യൻ സന്ദർശന വേളയിൽ സൽമാൻ രാജാവുമായി ചർച്ച നടത്തും