ETV Bharat / business

ഇന്ത്യന്‍ ഓഹരി വിപണി ഇന്നും ഉയര്‍ന്ന്‌ തന്നെ

പ്രധാനപ്പെട്ട ഓഹരിസൂചികയായ സെന്‍സെക്‌സ്‌ 400 പോയിന്‍റ്‌ വര്‍ധിച്ചു. വിദേശ വാണിജ്യ സ്ഥാപനങ്ങള്‍ ഓഹരിവിപണിയില്‍ അറ്റ വാങ്ങല്‍ക്കാരായി.

Sensex climbs  indian stock market perfomance  foreign institutional investors in stock market  ഇന്ത്യന്‍ ഓഹരിവിപണി  സെന്‍സെക്‌സ്‌ സൂചിക  നിഫ്‌റ്റി
ഇന്ത്യന്‍ ഓഹരി വിപണി ഇന്നും ഉയര്‍ന്ന്‌ തന്നെ
author img

By

Published : Jan 12, 2022, 2:49 PM IST

മുംബൈ: ഇന്ന്‌ വ്യാപാരം ആരംഭിച്ച്‌ ആദ്യ മണിക്കൂറുകളില്‍ സെന്‍സെക്‌സ്‌ 400 പോയിന്‍റ്‌ വര്‍ധിച്ച്‌ 61,000ത്തിലേക്ക്‌ തിരിച്ചെത്തി. സമ്പത്തിക വര്‍ഷത്തിലെ വരാന്‍ പോകുന്ന പാദത്തില്‍ കമ്പനികളുടെ ബാലന്‍സ്‌ ഷീറ്റുകള്‍ മികച്ചതായിരിക്കുമെന്ന പ്രതീക്ഷയാണ്‌ ഓഹരിവിപണിയെ ഉത്തേജകമാക്കുന്നത്‌. നാഷണല്‍ സ്റ്റോക്‌ എക്‌സ്‌ചേഞ്ചിന്‍റെ നിഫ്‌റ്റി ഇന്ന്‌ 96.5 പോയിന്‍റ്‌ വര്‍ധിച്ച്‌ 18,152.25ലെത്തി.

സെന്‍സെക്‌സ്‌ സൂചികയില്‍ അള്‍ട്രാടെക്‌ സിമന്‍റ്‌ ,റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌,ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌,ഭാരതി എയര്‍ടെല്‍ ടാറ്റ സീറ്റീല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. അതേസമയം ടിസിഎസ്‌,ഡോക്‌ടര്‍ റെഡ്ഡീസ്‌ ,ടൈറ്റന്‍,മാരുതി,വിപ്രോ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്‌ വ്യാപരം നടത്തിയത്‌. വിദേശ വാണിജ്യസ്ഥാപനങ്ങള്‍ 111.91 കോടിയുടെ ഓഹരികള്‍ ഇന്നലെ വാങ്ങി. ഇത്‌ ഒഹരിവിപണിക്ക്‌ ശക്‌തിപകര്‍ന്നു. ഏഷ്യയിലെ മറ്റ്‌ പ്രധാന ഓഹരി വിപണികളും നേട്ടമുണ്ടാക്കി.

ALSO READ:കേന്ദ്ര സര്‍ക്കാറിന്‌ ഓഹരി നല്‍കാന്‍ തീരുമാനിച്ച്‌ വൊഡാഫോണ്‍-ഐഡിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.