ETV Bharat / business

ഡോളറിനെതിരെ രൂപ 9 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

ഡോളറിനെതിരെ രൂപയുടെ മൂല്യം 75.05ൽ എത്തി. കൊവിഡ് വ്യാപനത്തെ തുടർന്ന് നിക്ഷേപകര്‍ ഓഹരികളും ബോണ്ടുകളും വ്യാപകമായി വിറ്റഴിക്കാൻ തുടങ്ങിയതാണ് രൂപയുടെ മൂല്യം കുറയാൻ കാരണം.

Brent Crude Oil Futures  Senior Research Analyst at LKP Securities  Rupee plunges dollar  american dollar  ഡോളറിനെതിരെ രൂപയുടെ മൂല്യം  രൂപയുടെ മൂല്യം ഇടിഞ്ഞു  sensex  NIFTY
ഡോളറിനെതിരെ രൂപ 9 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ
author img

By

Published : Apr 12, 2021, 9:12 PM IST

മുംബൈ: ഡോളറിനെതിരെ രൂപ ഒമ്പത് മാസത്തെ ഏറ്റവും താഴ്‌ന്ന നിരക്കായ 75.05 ലെത്തി. തുടർച്ചയായ ആറ് ഘട്ടങ്ങളിലും മൂല്യം ഇടിഞ്ഞാണ് രൂപ 75.05ൽ എത്തിയത്. കഴിഞ്ഞ വർഷം ജൂലൈ 16ന് ശേഷമുള്ള ഏറ്റവും ദുർബലമായ നിരക്കാണിത്. കൊവിഡ് വ്യാപനത്തെ തുടർന്ന് നിക്ഷേപകര്‍ ഓഹരികളും ബോണ്ടുകളും വ്യാപകമായി വിറ്റഴിക്കാൻ തുടങ്ങിയതാണ് രൂപയുടെ മൂല്യം കുറയാൻ കാരണം. ഇന്ന് ഡോളറിന് 74.97 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് 74.78ലേക്ക് എത്തുകയും വീണ്ടും 75.14 ഉയർന്ന് ഒടുവിൽ 75.05ൽ വ്യാപാരം അവസാനിപ്പിക്കുകയുമായിരുന്നു.

റിസർവ് ബാങ്ക് അപ്രതീക്ഷിതമായി ജി-സാപ് അക്യൂസിഷൻ പ്രോഗ്രാം പ്രഖ്യാപിച്ചപ്പോൾ തന്നെ രൂപയുടെ മൂല്യം 2 ശതമാനം തകർന്നിരുന്നു. സർക്കാർ അസാധാരണ പ്രതിസന്ധി നേരിടുമ്പോൾ വിപണിയിലെ ഓഹരികളും മറ്റും കേന്ദ്രബാങ്ക് വാങ്ങുന്ന രീതിയാണിത്( ക്വാണ്ടിറ്റേറ്റീവ് ഈസിങ്ങ്-ഇക്യൂ). ആർബിഐയുടെ ആദ്യ ലേലം ഏപ്രിൽ 15ന് നടക്കും. ആദ്യഘട്ടത്തിൽ 25,000 കോടി രൂപയുടെ വാങ്ങലാണ് നടത്തുക. ജി-സാപിന് വേണ്ടി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ രൂപയുടെ മൂല്യം വീണ്ടും ഇടിയാനാണ് സാധ്യത.

നിലവിലെ രോഗവ്യാപനവും ലോക്ക് ഡൗണിനുളള സാധ്യതകളും വിപണിയുടെ വേഗത്തിലുള്ള തിരിച്ചുവരവ് അസാധ്യമാക്കുകയാണ്. അത് റിസർവ് ബാങ്കിനെ കൂടുതൽ അയഞ്ഞെ പണ നയം സ്വീകരിക്കാൻ പ്രേരിപ്പിക്കും എന്നാണ് വിലയിരുത്തൽ. കൊവിഡ് വ്യാപനം കൂടുന്നത് സ്വർണ വില ഉയരാനും കാരണമാകും. ഇതിനുമുമ്പ് കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ സ്വർണവില 42000 രൂപയിൽ വരെ എത്തിയിരുന്നു. രൂപയുടെ വില ഇടിഞ്ഞത് പ്രവാസികൾക്ക് ഗുണം ചെയ്യും. അതുകൊണ്ട് തന്നെ പ്രവാസികൾ പണമയയ്ക്കുന്നത് വർധിക്കാനും സാധ്യതയുണ്ട്.

കൊവിഡ് പേടിയിൽ സെൻസെക്‌സും നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സ് സൂചിക 1,707.94 പോയിന്‍റ് ഇടിഞ്ഞ് 47,883.38ലും(3.44% ഇടിവ്) നിഫ്റ്റി 524.05 പോയിന്‍റ് ഇടിഞ്ഞ് 14,310.80ലും( 3.53% ഇടിവ്) ആണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,68,912 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.