ന്യൂഡൽഹി: ഒക്ടോബർ, നവംബർ മാസങ്ങളിൽ പൊതുമേഖലാ ബാങ്കുകൾ 4.91 ലക്ഷം കോടി രൂപ വിതരണം ചെയ്‌തതായി ധനമന്ത്രാലയം അറിയിച്ചു. ഒക്‌ടോബറിൽ പൊതുമേഖലാ ബാങ്കുകൾ 2.52 ലക്ഷം കോടി രൂപയുടെ വായ്പയും നവംബറിൽ 2.39 ലക്ഷം കോടി രൂപയുമാണ് വായ്പാ ഇനത്തില്‍ വിതരണം ചെയ്തത്.
മാനദണ്ഡങ്ങൾക്കനുസൃതമായി വായ്‌പ നൽകുന്നത് കൂട്ടാൻ ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. ഉപഭോഗം വർധിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമായിരുന്നു ഈ നീക്കം. ധനകാര്യമന്ത്രിയുടെ നിർദ്ദേശപ്രകാരം രാജ്യത്തുടനീളം 374 ജില്ലകളിൽ എംഎസ്‌എംഇ, എൻബിഎഫ്‌സി, കോർപ്പറേറ്റ്, റീട്ടെയിൽ, കാർഷിക മേഖലയിലെ വായ്‌പക്കാർ എന്നിവരെ കേന്ദ്രീകരിച്ച് ലോൺ മേളകൾ നടത്തിയിരുന്നു.