ഇസ്‌ലാമാബാദ്: വഗാ അതിര്‍ത്തി വഴി ഇന്ത്യയില്‍ നിന്ന് ചരക്ക് കടത്താന്‍ അഫ്ഗാനെ സമ്മതിക്കില്ലെന്ന് പാകിസ്ഥാന്‍. ബുധനാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വാണിജ്യ ഉപദേഷ്ടാവ് അബ്ദുല്‍ റസാഖ് ദാവൂദാണ് ഇക്കാര്യം പുറത്ത് വിട്ടത്.
ഈമാസം അവസാനം അഫ്ഗാന്‍ സന്ദര്‍ശിക്കുന്ന പാക് പ്രതിനിധികള്‍ ഇക്കാര്യം അഫ്ഗാനിസ്ഥാനോട് ആവശ്യപ്പെടും. വാഗാ അതിര്‍ത്തി വഴിയുള്ള വ്യാപാരം ഉഭയകക്ഷി പ്രശ്നമാണ്. ത്രികക്ഷി കാര്യമല്ലാത്തതിനാല്‍ ഇന്ത്യക്ക് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും റസാഖ് പറഞ്ഞു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാരങ്ങളും പാകിസ്ഥാന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിന്‍റെ എല്ലാവശങ്ങളും പഠിച്ചതിന് ശേഷമാണ് വിഷയത്തില്‍ പ്രതികരിക്കാന്‍ സാധിക്കുവെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.