ETV Bharat / business

ഇന്ത്യയുമായുള്ള വ്യാപരം നിര്‍ത്തിവെച്ചതായി പാകിസ്ഥാന്‍റെ ഔദ്യോഗിക അറിയിപ്പ് - പാകിസ്ഥാന്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാകിസ്ഥാനുമായി രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്‍റെ വ്യാപാരം ഇന്ത്യക്ക് ഉണ്ടായിരുന്നു

ഇന്ത്യയുമായുള്ള വ്യാപരം നിര്‍ത്തിവെച്ചതായി പാകിസ്ഥാന്‍റെ ഔദ്യോഗിക അറിയിപ്പ്
author img

By

Published : Aug 10, 2019, 4:52 PM IST

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള എല്ലാ വ്യാപാരബന്ധങ്ങളും നിര്‍ത്തിവെച്ചതായി പാകിസ്ഥാന്‍ ഔദ്യോഗികമായി അറിയിച്ചു. കശ്മീര്‍ വിഷയത്തിന്‍റെ പശ്ചാത്തലത്തിലാണ് പാകിസ്ഥിന്‍റെ പുതിയ പ്രഖ്യാപനം. പാക് മന്ത്രിസഭയും ദേശീയ സുരക്ഷാ സമിതിയിലെ പാർലമെന്‍റ് അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് പുതിയ തീരുമാനം സ്വീകരിച്ചത്.

നടപടി താല്‍ക്കാലികമാണെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പുല്‍വാമ ആക്രമത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ഇന്ത്യ 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഇതേ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ മാര്‍ച്ചില്‍ 92 ശതമാനം ഇടിഞ്ഞിരുന്നു. അതേ സമയം കശ്മീര്‍ വിഷയത്തെ തുടര്‍ന്ന് ഇന്ത്യയുടെ മൂന്ന് വിമാനറൂട്ടുകള്‍ പാകിസ്ഥാന്‍ അടക്കുകയും വാഗ വഴിയുള്ള അഫ്ഗാനിസ്ഥാന്‍റെ ചരക്ക് നീക്കത്തിന് അനുവാദം നല്‍കില്ലെന്നും പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാകിസ്ഥാനുമായി രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്‍റെ വ്യാപാരം ഇന്ത്യക്ക് ഉണ്ടായിരുന്നു. രാസ വളങ്ങള്‍, തുണിത്തരങ്ങള്‍ പച്ചക്കറികള്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് ധാരാളമായി കയറ്റി അയക്കുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.