ETV Bharat / business

കാര്‍ഷിക സെസ് ഉപഭോക്താക്കള്‍ക്ക് ബാധ്യതയാകില്ല: നിര്‍മല സീതാരാമന്‍ - ഭാരത സര്‍ക്കാര്‍

2020 ഫെബ്രുവരിയിലെ 3.5 ശതമാനത്തില്‍ നിന്നും ധനക്കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 9.5 ശതമാനമായെന്നും ഇത് കൈകാര്യം ചെയ്യാന്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍

India Govt.  India Government  Loksabha  ഭാരതം  ഭാരത സര്‍ക്കാര്‍  ഇന്ത്യ
നിര്‍മല സീതാരാമന്‍
author img

By

Published : Feb 1, 2021, 5:54 PM IST

ന്യൂഡല്‍ഹി: ആരോഗ്യമേഖലയിലെ ആവശ്യങ്ങള്‍ പരിഗണിക്കാനും അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വന്‍ നിക്ഷേപം നടത്താനുമാണ് ബജറ്റിലൂടെ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബജറ്റ് അവതരണത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കാര്‍ഷിക മേഖലയിലെ വികസനത്തിനായി ഏര്‍പ്പെടുത്തിയ സെസിലൂടെ ഉപഭോക്‌താക്കള്‍ക്ക് ബാധ്യതയുണ്ടാകില്ലെന്നും അവര്‍ അവകാശപ്പെട്ടു. ബജറ്റില്‍ കാര്‍ഷിക മേഖലക്ക് മുന്‍തൂക്കം നല്‍കിയിട്ടുണ്ടെന്നും നബാഡ് വഴിയുള്ള സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഏറെ പ്രതിഷേധത്തിനിടയാക്കിയ കാര്‍ഷിക നിയമത്തെ കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. വിഷയത്തില്‍ കര്‍ഷകരുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഏപ്പോഴും തയാറാണ്. കാര്‍ഷിക നിയമത്തിന്‍റെ ഓരോ ഏടിനെ കുറിച്ചും കര്‍ഷകരുമായി ചര്‍ച്ച ചെയ്യാം. ചര്‍ച്ച നടക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്‍റെ വരവ് ചെലവ് കണക്കുകള്‍ സുതാര്യമാണ്. 2020 ഫെബ്രുവരിയിലെ 3.5 ശതമാനത്തില്‍ നിന്നും ധനക്കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 9.5 ശതമാനമായി. ധനക്കമ്മി കൈകാര്യം ചെയ്യാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്പദ്ഘടനയ്ക്ക് വലിയ ഉത്തേജനം നല്‍കാനാണ് ബജറ്റിലൂടെ തീരുമാനിച്ചത്. സാമ്പത്തിക മേഖലയില്‍ പുരോഗമനപരമായ ചുവടുവെപ്പുകളുണ്ടായിട്ടുണ്ട്. എല്ലാം സുതാര്യമാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.