ETV Bharat / business

ജിഡിപി; വികസനത്തിന്‍റെയും വളര്‍ച്ചയുടെയും യഥാർഥ സൂചകമാണോ? - growth

ജിഡിപി വളര്‍ച്ചയെ സൂചിപ്പിക്കുന്നെങ്കില്‍ എന്തുകൊണ്ടാണ് രാജ്യത്ത് വ്യാവസായിക മാന്ദ്യം ഉണ്ടാകുന്നത്? വിദ്യാഭ്യാസ മേഖല അവഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ദാരിദ്ര്യം കൂടുന്നതെന്തുകൊണ്ടാണ്? മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സത്യപാല്‍ മേനോൻ സംസാരിക്കുന്നു

ജിഡിപി വികസനത്തിന്‍റേയും വളര്‍ച്ചയുടേയും യഥാർത്ഥ സൂചകമാണോ?
author img

By

Published : Sep 4, 2019, 7:55 PM IST

ജിഡിപി വളര്‍ച്ചാ നിരക്ക് മാത്രം അടിസ്ഥാനമാക്കി ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ എന്ന രീതിയിലുള്ള പ്രചാരണം ഇന്ന് ശക്തമാണ്. യാഥാര്‍ഥത്തില്‍ ഇപ്പോഴുള്ള ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പ്രകടനം മറയ്ക്കാനുള്ള ഒരു പുകമറ മാത്രമാണ് ഈ ജി‌ഡി‌പി വളര്‍ച്ചാനിരക്കിലെ വര്‍ധനവെന്നുവേണം കരുതാന്‍.

നിലവില്‍ സര്‍ക്കാരിനോടൊപ്പം സാമ്പത്തിക വിദഗ്‌ദരും പ്രശസ്‌ത കൺസൾട്ടിങ് സ്ഥാപനങ്ങളുമെല്ലാം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ജിഡിപിയുടെ അടിസ്ഥാനത്തിലാണ് നിര്‍വചിക്കുന്നത്. രാജ്യത്തിന്‍റെ യാഥാർഥ സാമ്പത്തിക സാഹചര്യം വിവരിക്കാൻ ഈ ജിഡിപി മതിയാകുമോയെന്ന സംശയവുമുണ്ട്. എന്നാല്‍ ജിഡിപി വളര്‍ച്ചയിലുള്ള വര്‍ധനവ് രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയുമായി താരതമ്യം ചെയ്യുന്നത് യുക്തിക്ക് നിരക്കുന്നതല്ല. ജിഡിപി വളര്‍ച്ചാനിരക്കില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടിരിക്കുന്നത്. ഇത് രാജ്യത്തിന്‍റെ വളർച്ചാ ഘടകത്തിലെ ഇടിവാണ് സൂചിപ്പിക്കുന്നത്.

പൊതുഉപഭോഗം, സാധന സേവനങ്ങളുടെ ലഭ്യത, രാജ്യത്തെ പൊതു-സ്വകാര്യമേഖലകളിലുണ്ടാകുന്ന നിക്ഷേപം, കയറ്റുമതിയി വരുമാനം എന്നിവയുടെ വാര്‍ഷിക മൂല്യ നിര്‍ണയമാണ് ജിഡിപി എന്ന ആശയംകൊണ്ട് ഉദ്ദേശിക്കുന്നത്. ഉയർന്ന ജിഡിപി കൊണ്ട് രാജ്യത്തിന്‍റെ നിക്ഷേപ-വികസന പദ്ധതികളില്‍ വരുമാനം വർധിപ്പിക്കാനാകുമെന്ന് വിലയിരുത്തുന്നവരുണ്ട്. നികുതിയുടെ രൂപത്തില്‍ വരുമാനം കൂട്ടാനാകുമെന്ന ധാരണയാണ് ഇവര്‍ക്കുള്ളത്. ഇതുവഴി രാജ്യത്തിന്‍റെ വികസന പ്രക്രിയയ്ക്ക് വേഗം കൂടുമെന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു.

ഈ പോസിറ്റീവ് വശങ്ങള്‍ക്കെല്ലാം പുറമെ വളര്‍ച്ചയുടെയും വികസനത്തിന്‍റെയും മുഖമായി ജിഡിപിയെ അവതരിപ്പിക്കുന്നത് ശുദ്ധ വിഡ്ഢിത്തമാണ്. യഥാര്‍ഥത്തില്‍ ജിഡിപി മനുഷ്യ ഉപഭോഗത്തിന്‍റെ കൃത്യമായ കണക്കുകള്‍ തരണമെന്നില്ല. എങ്ങനെ, എവിടെ നിന്ന് പണത്തിന്‍റെ വർധനവ് സംഭവിക്കുന്നു എന്നത് ജിഡിപിയെ ബാധിക്കുന്ന വിഷയമേ അല്ല.
ഉദാഹരണത്തിന് ഇന്ത്യയിലെ 20 ശതമാനം, അതായത് 25 കോടി പേര്‍ ദാരിദ്ര്യ രേഖക്ക് താഴെയാണ് ജീവിക്കുന്നത്. അതായത് ഒരു ദിവസം 32 രൂപ വച്ച് ഒരു കൊല്ലം 11,644 രൂപ വേണം അവര്‍ക്ക് ജീവിക്കാൻ. ഈ കണക്ക് ഉപയോഗിച്ച് ദാരിദ്ര രേഖക്ക് താഴെ ജീവിക്കുന്നവര്‍ക്കെല്ലാവര്‍ക്കും കൂടി 2,91,600 കോടി രൂപയാണ് വേണ്ടി വരിക. അതായത് മുഴുവൻ ജിഡിപിയായ 140.78കോടിയുടെ രണ്ട് ശതമാനത്തോളം വരുമിത്. ദാരിദ്ര്യ രേഖയില്‍ കഴിയുന്നവരുടെ വരുമാനമായ 11,644 രൂപ, പ്രതിശീർഷ ജിഡിപിയായ 105,688 രൂപയുടെ 9 ശതമാനത്തോളം വരും. മൊത്തം ജിഡിപിയുടെ 55% സ്വകാര്യ ഉപഭോഗത്തിന്‍റെ പട്ടികയിലാണ് വരുന്നത്. അതായത് 77.26 ലക്ഷം കോടി രൂപ. ഇതിൽ 25 കോടി ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള ജനസംഖ്യയുടെ ഉപഭോഗമായി കണക്കാക്കാം.അതായത് 2,91,600 കോടി രൂപ. ഈ ഉപഭോഗം ജീവിത നിലവാരത്തെ സൂചിപ്പിക്കുന്നില്ലേ? ഉയർന്ന വരുമാനമുള്ളവർ ആഡംബരങ്ങൾക്കായി ചിലവഴിക്കുന്ന തുക ഇടത്തരം വരുമാനക്കാർ അവശ്യവസ്തുക്കൾ ചെലവഴിക്കുന്നതിനേക്കാൾ വളരെ കൂടുതലാണെന്ന് ഈ ചിത്രം വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്‍റെ ജീവിതനിലവാരം ഉയർത്തുന്നതാണ് സർക്കാരിന്‍റെ ലക്ഷ്യമെങ്കിൽ, ജിഡിപിയുടെ വളര്‍ച്ച ഉപയോഗിച്ച് ഇന്ത്യയുടെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി വിലയിരുത്താനാകുമോ .?
ഉദാഹരണത്തിന്,മൊത്തം ജനസംഖ്യയില്‍ ചെറുതും ഇടത്തരവുമായ വരുമാനം ലഭിക്കുന്നവര്‍ക്ക് 40 ലക്ഷം കോടി രൂപ സ്വകാര്യ ഉപഭോഗത്തിന് ചെലവഴിക്കാനാകുമെങ്കില്‍ ,അത് ഉയർന്ന ജീവിത നിലവാരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പറയാനാകും. അത് പ്രതിശീർഷ ജിഡിപിയെ ഉയർത്തും. എന്നാല്‍ അത്തരമൊരു ക്രമീകരണം സാമ്പത്തിക വളർച്ചയിലും പ്രകടനത്തിലും പ്രതിഫലിക്കുമോ എന്നതും ചർച്ചാവിഷയമാണ്. ഉപഭോഗത്തിനുപുറമെ, ജിഡിപിയുടെ മറ്റ് ഘടകങ്ങളിലൊന്നായ സർക്കാർ ചെലവുകള്‍ പുരോഗതിക്ക് പ്രേരണ നൽകുന്നതായാണ് വിലയിരുത്തുന്നത്. കാരണം സർക്കാർ ചെലവ് എപ്പോഴും വളർച്ചയ്ക്ക് ആനുപാതികമായാണ് നിലനില്‍ക്കുന്നത്.ആവശ്യങ്ങളുടെ കാര്യത്തില്‍ മുന്‍ഗണനയും അനുവദിക്കുന്ന തുകയും യോജിക്കണമെന്നുമാത്രം.ഇനിയാണ് ചോദിക്കേണ്ടത്.രാജ്യത്തെ ജിഡിപി ,വളർച്ചയുടെ സൂചകമാണെങ്കിൽ, ആരോഗ്യമേഖല ദുർബലമായ അവസ്ഥയിലായത് എങ്ങനെയാണ്? വിശപ്പിന്‍റെ കാര്യത്തില്‍ 103ാം റാങ്ക് ലഭിച്ചതെങ്ങനെയാണ്.? ജിഡിപി വളര്‍ച്ച ഉയര്‍ന്നതെങ്കില്‍ രാജ്യത്തിന്‍റെ വിദ്യാഭ്യാസ മേഖല എന്തുകൊണ്ടാണ് എപ്പോഴും അവഗണിക്കപ്പെടുന്നത്.? വ്യാവസായിക പ്രകടനം മോശമായതിനും വിശദീകരണമുണ്ടോ?

ജിഡിപി പ്രതിഫലിക്കുന്ന മേഖലകളില്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നുണ്ടെന്നാണ് പറയുന്നതെങ്കില്‍ ആ പണം വളര്‍ച്ചക്ക് വേണ്ടി ഉപയോഗിക്കുന്നില്ലെന്നുവേണം പറയാൻ. ഇതോടെ ജിഡിപിയിലൂടെയുള്ള വളര്‍ച്ചനിരക്ക് പരാജയമാണെന്ന ചിത്രം ഏറെക്കുറേ വ്യക്തമായി. ഇന്ത്യയുടെ സാമ്പത്തിക ശാസ്ത്രജ്ഞരും നയതന്ത്രജ്ഞരും ജിഡിപിയുടെ വളര്‍ച്ചാനിരക്കിനെ മഹത്വവല്‍ക്കരിക്കുന്നതും അതിനെ കുറിച്ച് മിഥ്യാഥാരണ പ്രചരിപ്പിക്കുന്നതും ഇനിയെങ്കിലും അവസാനിപ്പിക്കണം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.