ETV Bharat / business

സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് എറിക് സ്‌റ്റാർക് മാസ്‌കിൻ - എറിക് സ്‌റ്റാർക്ക് മാസ്‌കിൻ -അന്താരാഷ്ട്ര സഹകരണം

അന്തർ‌ദ്ദേശീയതയേക്കാൾ  ദേശീയ ബോധമുണ്ടാകുന്നത് ആശങ്കാജനകമായ പ്രവണതയാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ എറിക് സ്‌റ്റാർക് മാസ്‌കിൻ

international cooperation needed to tackle financial crises: Nobel Laureate
സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് എറിക് സ്‌റ്റാർക്ക് മാസ്‌കിൻ
author img

By

Published : Jan 4, 2020, 5:13 PM IST

മുംബൈ: രാജ്യങ്ങൾ പരസ്‌പരം സഹകരണ മനോഭാത്തോടെ ഒറ്റപ്പെടലിനെ പ്രതിരോധിച്ചാൽ മാത്രമേ പ്രധാന ആഗോള വെല്ലുവിളികളായ കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക പ്രതിസന്ധികളും പരിഹരിക്കപ്പെടൂവെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നോബേൽ സമ്മാന ജേതാവുമായ എറിക് സ്‌റ്റാർക് മാസ്‌കിന്‍. സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്നതിനാൽ കാർബൺ ഉപഭോഗത്തിൽ കുറവ് വരുത്താൻ സ്വയം ഓരോ രാജ്യവും വിമുഖത കാണിക്കുന്നതിനാല്‍ കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നത് അത്ര എളുപ്പമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കാർബൺ ബഹിർഗമനം കുറക്കുന്നതിനായി, രാജ്യങ്ങൾ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുക, പഴയ ഫാക്‌ടറികൾ അടച്ചുപൂട്ടുന്നതു പോലുള്ള നടപടികൾ കൈക്കൊള്ളണമെന്നും എന്നാൽ ഇത് അവരുടെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നുംഎറിക് സ്‌റ്റാർക് മാസ്‌കിൻ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികൾ എങ്ങനെ തടയാം എന്നതാണ് മറ്റൊരു വലിയ മെക്കാനിസം ഡിസൈൻ പ്രശ്നമെന്നും 2007 ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച മാസ്‌കിൻ പറഞ്ഞു. 10 വർഷം മുമ്പ് 1930 കൾക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടായിരുന്നു. ഇത് ആഗോള മാന്ദ്യത്തിലേക്ക് നയിച്ചു. ഇപ്പോഴും അതിൽ നിന്ന് കരകയറിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധികൾ തടയുകയെന്നത് ഒരു സാങ്കേതിക പ്രശ്‌നത്തിനപ്പുറം ഒരു രാഷ്ട്രീയ പ്രശ്‌നമാണെന്നും മാസ്‌കിൻ പറഞ്ഞു. അന്തർ‌ദ്ദേശീയതയേക്കാൾ ദേശീയ ബോധമുണ്ടാകുന്നത് ആശങ്കാജനകമായ പ്രവണതയാണെന്നും മാസ്‌കിൻ‌ അഭിപ്രായപ്പെട്ടു.

Intro:Body:

nternational cooperation needed to tackle financial crises: Nobel Laureate

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.