ETV Bharat / business

ബജറ്റിന് മുന്നേ പ്രമുഖരുമായി ധനമന്ത്രിയുടെ കൂടിക്കാഴ്ച - export promotion

തീരുവകളുടെയും  തൊഴിൽ നിയമങ്ങളുടെയും ലളിതവൽക്കരണം, തർക്ക പരിഹാരത്തിന്  അന്താരാഷ്ട്ര മാനദണ്ഡങ്ങൾ സ്വീകരിക്കുക, എംഎസ്എംഇ കയറ്റുമതിക്കാരെ സഹായിക്കുന്നതിനുള്ള കയറ്റുമതി വികസന ഫണ്ടുകൾ നൽകുക വഴി ഉൽപാദന മേഖലയിലേക്ക് നിക്ഷേപം സുഗമമാക്കുക എന്നിവ ചർച്ച ചെയ്‌തു.

Industry demands export promoting measures, simplification of labour laws
വ്യവസായ, വാണിജ്യ, സേവന മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ ധനമന്ത്രിയുമായി കൂടികാഴ്‌ച നടത്തി
author img

By

Published : Dec 17, 2019, 5:09 PM IST

ന്യൂഡൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി വ്യവസായ, വാണിജ്യ, സേവന മേഖലകളിൽ നിന്നുള്ള പ്രതിനിധികളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ ചൊവ്വാഴ്‌ച ചർച്ച നടത്തി. സ്വകാര്യ നിക്ഷേപത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ, കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ എന്നിവ സംബന്ധിച്ചായിരുന്നു ചർച്ച.

തീരുവകളുടെയും തൊഴിൽ നിയമങ്ങളുടെയും ലളിതവൽക്കരണം, തർക്ക പരിഹാരത്തിന് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ സ്വീകരിക്കുക, എംഎസ്എംഇ കയറ്റുമതിക്കാരെ സഹായിക്കുന്നതിനുള്ള കയറ്റുമതി വികസന ഫണ്ടുകൾ നൽകുക വഴി ഉൽപാദന മേഖലയിലേക്ക് നിക്ഷേപം സുഗമമാക്കുക എന്നിവ ചർച്ച ചെയ്‌തു.

സ്വകാര്യ നിക്ഷേപത്തെ ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണ നടപടികൾ, വർദ്ധിച്ചുവരുന്ന സംരക്ഷണ പ്രവണതകൾക്കിടയിൽ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ, വ്യാവസായിക ഉൽപാദനം, ലോജിസ്‌റ്റിക്‌സ് മീഡിയ, വിനോദ സേവനങ്ങൾ, ഐടി എന്നിവയും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടതായാണ് ഔദ്യോഗിക വിവരം.

സ്ഥിതിഗതികൾ മന്ത്രിമാരുൾപ്പടെയുള്ളവർക്ക് മനസിലായിട്ടുണ്ടെന്നും നികുതി പിരുവ് കൂട്ടുന്നതിനും, ആവശ്യകത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന എല്ലാ നിർദ്ദേശങ്ങളും അവർ പരിശോധിച്ചെന്നും സിഐഐ പ്രസിഡന്‍റ് വിക്രം കിർലോസ്‌കർ പറഞ്ഞു.

സമ്പദ്‌വ്യവസ്ഥയിൽ ആവശ്യകത വർദ്ധിപ്പിക്കുന്നതിനും ലിക്വിഡിറ്റി കൂട്ടുന്നതിനും വേണ്ടിയുള്ള നിർദ്ദേശങ്ങളായിരുന്നു കൂടുതലായി ചർച്ച ചെയ്‌തതെന്ന് അസോചം സെക്രട്ടറി ജനറൽ ദീപക് സൂദ് പറഞ്ഞു.

ബാങ്കുകളിൽ നിന്നും എൻ‌ബി‌എഫ്‌സിയിൽ നിന്നും ഫണ്ട് ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി 25,000 കോടി രൂപയുടെ ഫണ്ട് ആവശ്യപ്പെട്ടതായി പി‌എച്ച്‌ഡി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്‍റ് ഡി കെ അഗർവാൾ പറഞ്ഞു.

യോഗത്തിൽ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ, ധനകാര്യ സെക്രട്ടറി രാജീവ് കുമാർ, സാമ്പത്തിക കാര്യ സെക്രട്ടറി അതാനു ചക്രവർത്തി, റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ എന്നിവരും ധനമന്ത്രിയോടൊപ്പം പങ്കെടുത്തു.

Intro:Body:

Industry demands export promoting measures, simplification of labour laws

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.