ഹൈദരാബാദ്: ആദായനികുതി വകുപ്പ് 2020 ലെ കലണ്ടർ പുറത്തിറക്കി. നികുതിയുമായി ബന്ധപ്പെട്ട പ്രധാന തീയതികൾ ഉൾപ്പെടുന്ന കലണ്ടർ റിട്ടേണുകൾ എളുപ്പത്തിൽ ഫയൽ ചെയ്യാൻ നികുതി ദായകരെ സഹായിക്കും.
പ്രധാന തിയതികൾ
- മാർച്ച് 31: 2019-20 മൂല്യ നിർണയ വർഷത്തിൽ കാലതാമസം വരുത്തിയ അല്ലെങ്കിൽ പുതുക്കിയ വരുമാനമോ സമർപിക്കുന്നതിനുള്ള അവസാന തിയതി
- മെയ് 15: 2020 മാർച്ച് 31 ന് അവസാനിക്കുന്ന പാദത്തിലെ ടിസിഎസ് സ്‌റ്റേറ്റ്മെന്‍റ് സമർപിക്കാനുള്ള അവസാന തിയതി
- ജൂൺ 15: 2020-21 ലെ അഡ്വാൻസ് ടാക്‌സിന്‍റെ ആദ്യ ഗഡു അടക്കേണ്ട അവസാന തിയതി
- ജൂലൈ 24: ആദായനികുതി ദിനം
- സെപ്‌റ്റംബർ 15: അഡ്വാൻസ് ടാക്‌സിന്‍റെ രണ്ടാം ഗഡു അടക്കേണ്ട അവസാന തിയതി
- സെപ്‌റ്റംബർ 30: കോർപറേറ്റ് നികുതി ദായകർക്കും ഓഡിറ്റ് ചെയ്യാൻ ബാധ്യതയുള്ള എല്ലാവർക്കുമായി ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയതി
- ഡിസംബർ 15: അഡ്വാൻസ് ടാക്‌സിന്‍റെ മൂന്നാം ഗഡു അടക്കേണ്ട അവസാന തിയതി