ETV Bharat / international

ക്യൂട്ട്‌നെസ് സ്റ്റാറായി ആവ 'കുഞ്ഞാവ'; സോഷ്യല്‍ മീഡിയ കീഴടക്കി ഒരു സ്വര്‍ണ കടുവ - GOLDEN TIGER AVA

ക്യൂട്ട്‌നെസ് കൊണ്ട് കാഴ്‌ചക്കാരുടെ ഹൃദയം കവരുകയാണ് ചിയാങ് മായ് നൈറ്റ് സഫാരി പാര്‍ക്കിലെ ഒരു സ്വര്‍ണ കടുവ.

GOLDEN TIGER AVA PHOTOS  CHIANG MAI NIGHT SAFARI PARK  VIRAL GOLDEN TIGER  വൈറല്‍ സ്വര്‍ണ കടുവ
Golden Tiger Ava (Facebook/Chiang Mai Night Safari)
author img

By ETV Bharat Kerala Team

Published : Nov 26, 2024, 12:11 PM IST

ബാങ്കോങ്‌: സോഷ്യല്‍ മീഡിയയിലെ പുതിയ 'ക്യൂട്ട്‌നെസ് സ്റ്റാറാ'യിരിക്കുകയാണ് ആവ. തായ്‌ലൻഡിലുള്ള ചിയാങ് മായ് നൈറ്റ് സഫാരി പാര്‍ക്കിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ സ്വര്‍ണ കടുവയാണ് (Golden Tiger) ആവ. മൂന്ന് വയസ് മാത്രം പ്രായമുള്ള ഈ കുട്ടി പെണ്‍കടുവയുടെ ചിത്രങ്ങള്‍ നവംബര്‍ 19നായിരുന്നു സഫാരി പാര്‍ക്ക് അധികൃതര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പതിനായിരക്കണക്കിന് ലൈക്കുകളാണ് ആവയുടെ ചിത്രങ്ങള്‍ക്ക് ലഭിച്ചത്. ഇതിന് മുന്‍പായി ആവയുടെ സഹോദരി ലൂണയുടെ ചിത്രങ്ങളും പാര്‍ക്ക് അധികൃതര്‍ പുറത്തുവിട്ടിരുന്നു. 3 വര്‍ഷം മുന്‍പ് 2021 ഫെബ്രുവരി 16നാണ് ആവയും ലൂണയും ജനിച്ചത്. 2015ല്‍ ചെക്ക് റിപ്പബ്ലിക്ക്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണ് ഇവരുടെ മാതാപിതാക്കളെ സഫാരി പാര്‍ക്കിലെത്തിച്ചത്.

ബംഗാള്‍ കടുവയുടെ വര്‍ണവ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന വകഭേദമാണ് സ്വര്‍ണ കടുവ. വെള്ള കടുവ, കറുത്ത കടുവ എന്നിവയെ പോലെ ജനിതക വൈകല്യത്തെ തുടര്‍ന്നാണ് സ്വര്‍ണ കടുവകളുണ്ടാകുന്നത്. നിലവില്‍ ലോകത്താകമാനമായി നൂറില്‍ താഴെ സ്വര്‍ണ കടുവകള്‍ മാത്രമാണ് ഉള്ളതെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചിയാങ് മായ് നൈറ്റ് സഫാരി പാര്‍ക്കിലെത്തുന്ന സന്ദര്‍ശകരോട് സൗഹര്‍ദപരമായാണ് ആവ പെരുമാറുന്നതെന്ന് അധികൃതര്‍ പറയുന്നു. ആവയുടെയും ലൂണയുടെയും ചിത്രങ്ങള്‍ വൈറലായതോടെ പാര്‍ക്കിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

Also Read : കിന്‍റര്‍ഗാര്‍ട്ടനില്‍ ഷൂ 'മോഷണം' പതിവ്, വലഞ്ഞ് കുരുന്നുകള്‍; പ്രതിയെ കണ്ട് 'അമ്പരപ്പ്', നടപടിയെടുക്കാനാവാതെ പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.