ചെന്നൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത നെഞ്ചെരിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആര്‍ബിഐ ഗവര്‍ണറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശക്തികാന്ത ദാസിന്‍റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആർബിഐ വക്താവ് വ്യക്തമാക്കി. ഉച്ചയോടെ തന്നെ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.