ETV Bharat / business

ജിഎസ്‌ടിയും കാർഷിക മേഖലയും ധനകമ്മിയെ ബാധിച്ചെന്ന് ധനമന്ത്രാലയം

author img

By

Published : Nov 23, 2019, 7:16 PM IST

ജിഎസ്ടിയുടെ  പ്രത്യാഘാതവും 2018-19 സാമ്പത്തിക വർഷത്തിലെ മോശം കാർഷിക സാഹചര്യവും  ധനക്കമ്മിയുടെ 0.1 ശതമാനം കൂട്ടി 3.4  ശതമാനത്തിലെത്തുമെന്ന് റിപ്പോർട്ട്.

ജിഎസ്‌ടിയും കാർഷിക മേഖലയും ധനകമ്മിയെ ബാധിച്ചെന്ന് ധനമന്ത്രാലയം

ന്യൂഡൽഹി: ജിഎസ്ടിയുടെ പ്രത്യാഘാതവും 2018-19 സാമ്പത്തിക വർഷത്തിലെ മോശം കാർഷിക സാഹചര്യവും ധനക്കമ്മിയുടെ 0.1 ശതമാനം കൂട്ടി 3.4 ശതമാനത്തിലെത്തുമെന്ന് റിപ്പോർട്ട്. ബജറ്റുമായി ബന്ധപ്പെട്ട് രസീതുകളുടെയും ചെലവുകളുടെയും പ്രവണതകളെക്കുറിച്ചുള്ള അർദ്ധ വാർഷിക അവലോകനത്തിലാണ് ധനമന്ത്രാലയം ഇത് വ്യക്തമാക്കിയത്.

2018-19ൽ ധനക്കമ്മി 6,24,276 കോടി രൂപയാണ് (പ്രതീക്ഷിക്കുന്ന ജിഡിപിയുടെ 3.3 ശതമാനം). എന്നാൽ ഇത് 6,34,398 കോടി രൂപയായി (ജിഡിപിയുടെ 3.4 ശതമാനം) പുനർവിന്യസിച്ചു. ജിഎസ്ടിയുടെ പ്രത്യാഘാതവും രാജ്യത്തെ കാർഷിക സാഹചര്യവും കാരണം 0.1 ശതമാനം പോയിന്‍റുകളുടെ വർധന ഉണ്ടായത്. പുതുക്കിയ 2018-19 ലെ ധനക്കമ്മി ലക്ഷ്യം 6,45,367 കോടി രൂപയാണ്. ഇത് 2018-19 ലെ യഥാർത്ഥ ജിഡിപിയുടെ 3.4 ശതമാനമാണ്.

പരോക്ഷ നികുതിയുടെ ഘടനാ രീതിയിൽ മാറ്റം വരുത്തിയ ജിഎസ്‌ടി 2017 ജൂലൈ 1 മുതൽ നടപ്പാക്കിയെങ്കിലും 2018-19 സാമ്പത്തിക വർഷമാണ് ജിഎസ്‌ടി നടപ്പാക്കിയതിന് ശേഷമുള്ള പൂർണ്ണ സാമ്പത്തിക വർഷം.

കാർഷിക സമ്പദ്‌വ്യവസ്ഥയിൽ മാറ്റങ്ങളുണ്ടാകുമ്പോൾ കർഷകർക്ക് പിന്തുണ ആവശ്യമാണ്. കാർഷിക മേഖലയിലെ ദുരിതങ്ങൾ കുറക്കുന്നതിന് കർഷകർക്ക് പിന്തുണ നൽകിക്കൊണ്ട് സർക്കാർ നിർണായകവും ഫലപ്രദവുമായ പങ്ക് വഹിക്കേണ്ടതുണ്ട്. ഇതുമൂലമാണ് സർക്കാരിന്‍റെ ധനക്കമ്മി ലക്ഷ്യത്തിൽ നേരിയ വർധന ഉണ്ടായത്.

പി‌എം കിസാൻ പദ്ധതിക്ക് കീഴിൽ ചെറുകിട കർഷകർക്ക് വരുമാന സഹായം പ്രഖ്യാപിക്കുകയും കാർഷിക മന്ത്രാലയത്തിനുള്ള വിഹിതം 2018-19 ൽ 57,600 കോടിയിൽ നിന്ന് 1.41 ട്രില്യൺ രൂപയായി ഉയർത്തിയിരുന്നു.120 ദശലക്ഷം കർഷക കുടുംബങ്ങളെ ആദരവോടെ ജീവിക്കാൻ സഹായിക്കുകയെന്നതാണ് പ്രധാൻ മന്ത്രി കിസാൻ സമൻ നിധി അഥവാ പ്രധാനമന്ത്രി-കിസാൻ പദ്ധതി. ഈ പദ്ധതിക്ക് 2018-19ൽ 20,000 കോടി രൂപയും 2019-20 ൽ 75,000 കോടി രൂപയുമാണ് ചെലവ്.

ഈ കാരണങ്ങളാൽ സർക്കാരിന്‍റെ ധനക്കമ്മി ലക്ഷ്യത്തിൽ ചെറിയ വ്യതിയാനം വന്നത്. 2018-19ൽ ധനക്കമ്മി ജിഡിപിയുടെ 3.3 ശതമാനമായി ബജറ്റ് ചെയ്തിരുന്നു.എന്നാൽ ചെലവ് വർധന മൂലം 2018-19 ൽ ഇത് 3.4 ശതമാനമായി പരിഷ്‌കരിച്ചു.

കൂടാതെ അഞ്ച് ഏക്കറിൽ താഴെ ഭൂമി കൈവശമുള്ള ചെറുകിട, നാമമാത്ര കർഷകർക്ക് ഓരോ വർഷവും മൂന്ന് തവണകളായി രണ്ടായിരം രൂപ അല്ലെങ്കിൽ പ്രതിവർഷം 6,000 രൂപ ലഭിക്കും.

ധനക്കമ്മി ടാർഗെറ്റുകളിൽ മാറ്റം വരുത്തിയത് എഫ്ആർബിഎം ആക്റ്റ് 2003 ലെ വകുപ്പ് 4 (2) ലെ വ്യവസ്ഥകൾ പ്രകാരം ആണ്.

2018-19 ലെ സാമ്പത്തിക വർഷത്തിന്‍റെ 2-ാം ഘട്ട കാലയളവിൽ മൊത്ത വില സൂചിക (ഡബ്ലിയുപിഐ) അടിസ്ഥാനമാക്കിയുള്ള വാർഷിക പണപ്പെരുപ്പം 3.7 ശതമാനമായിരുന്നു. മുൻ വർഷത്തെ ഇതേ കാലയളവിൽ ഇത് 3.3 ശതമാനവും 2018-19 ലെ 1-ാം ഘട്ടത്തിൽ 4.9 ശതമാനവുമായിരുന്നു.

2018-19 ലെ നികുതിയേതര വരുമാനത്തിൽ നിന്നുള്ള വരുമാനം 2,46,219 കോടി രൂപയാണ്, മുൻവർഷത്തെ അപേക്ഷിച്ച് 58,301 കോടി രൂപ കൂടുതലാണ്. കേന്ദ്രത്തിന്‍റെ റവന്യൂ വരുമാനം 15,63,170 കോടി രൂപയാണ് (പ്രൊവിഷൻ), ഇത്കഴിഞ്ഞ വർഷത്തേക്കാൾ 9.3 ശതമാനം കൂടുതലാണ്
. 2018-19 വർഷത്തിൽ ആകെ ചെലവഴിച്ചത് 23,11,422 കോടി രൂപയാണ് (പ്രൊവിഷൻ), ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 7.9 ശതമാനം വർധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.