നാവികസേനയ്‌ക്കായി ആറ് അന്തർവാഹിനികൾ നിർമിക്കാൻ ടെൻഡർ നൽകി കേന്ദ്രസർക്കാർ. മെയ്‌ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി 50,000 രൂപയുടെ ടെൻഡർ ആണ് കേന്ദ്രം അനുവദിച്ചത്. മസഗൺ ഡോക്യാർഡ്‌സ് ലിമിറ്റഡിനും ലാർസൻ & ട്യൂബ്രോയ്ക്കുമാണ് ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികൾ നിർമിക്കുന്നതിനുള്ള ടെണ്ടർ നൽകിയിത്.
Also Read:എഫ്‌സി 25 മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ; ഇന്ത്യയിൽ അവതരിപ്പിച്ച് യമഹ
മസഗൺ ഡോക്യാർഡ്‌സും ലാർസനും ഫ്രാൻസ്, ജർമ്മനി, റഷ്യ, ദക്ഷിണ കൊറിയ, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഏതെങ്കിലും ഒരു കമ്പനിയുമായി അന്തർവാഹിനികളുടെ നിർമാണത്തിൽ സഹകരിക്കും. കഴിഞ്ഞ ജൂണ്‍ നാലിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ടെൻഡറിന് അനുമതി നൽകിയത്. പ്രോജക്ട് 75-ഇന്ത്യയുടെ കീഴിലാണ് നാവികസേന ആറ് അന്തർവാഹിനികളും നിർമിക്കുന്നത്.
നിലവിൽ നിർമാണത്തിലിരിക്കുന്ന സ്കോർപീയൻ ക്ലാസ് അന്തർവാഹിനികളേക്കാൾ വലുതായിരിക്കും ഇപ്പോൾ ടെൻഡർ നൽകിയവ. കരയിലേക്ക് തൊടുക്കാവുന്ന 12 ക്രൂയിസ് മിസൈലുകളും ആന്‍റി-ഷിപ്പ് ക്രൂയിസ് മിസൈലുകളും വഹിക്കാനുള്ള ശേഷി അന്തർവാഹിനികൾക്ക് ഉണ്ടാകും. ഇന്ത്യയെ പ്രതിരോധ ഉപകരണ നിർമാണത്തിന്‍റ ഹബ്ബ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.