മുംബൈ: യുഎസ് - ചൈന വ്യാപാര യുദ്ധവും മറ്റ് വ്യാപാര യുദ്ധങ്ങളും ലോക സാമ്പത്തിക വ്യവസ്ഥക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ജപ്പാനില്‍ നടന്ന ജി 20 ഉച്ചകോടിയുടെ വിലയിരുത്തല്‍. 20 രാജ്യങ്ങളിലെ ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരും പങ്കെടുത്ത ഉച്ചകോടിയിലാണ് ഈ വിലയിരുത്തല്‍.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പത്ത് വ്യവസ്ഥകളായ അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ ഓരോ രാജ്യങ്ങളുടെയും സമ്പത്ത് വ്യവസ്ഥയില്‍ മാറ്റമുണ്ടായേക്കുമെന്ന് ജാപ്പനീസ് ധനമന്ത്രി താരോ അസോ യോഗത്തില്‍ അഭിപ്രായപ്പെട്ടു.
നിലവില്‍ ചൈനയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്നുണ്ടെന്ന് യോഗം വിലയിരുത്തി. എന്നാല്‍ ഇത് വ്യാപാരയുദ്ധം മൂലമല്ലാ എന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുന്‍ചിന്‍ അഭിപ്രായപ്പെട്ടത്.