ETV Bharat / business

പാപ്പരത്വ നിയമഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് നിർമല സീതാരാമൻ

author img

By

Published : Jul 26, 2021, 6:00 PM IST

ചെറുകിട വ്യവസായങ്ങൾക്കായി ഏപ്രിൽ നാലിന് രാം നാഥ് കോവിന്ദ് ഐബിസി (ഭേദഗതി) ഓർഡിനൻസ് പ്രഖ്യാപിച്ചിരുന്നു.

finance minister nirmala sitharaman  പാപ്പരത്വ നിയമഭേദഗതി ബിൽ  ibc amendment bill 2021  Insolvency and Bankruptcy Code Amendment Bill 2021
പാപ്പരത്വ നിയമഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് നിർമല സീതാരാമൻ

ന്യൂഡൽഹി : പാപ്പരത്വ നിയമഭേദഗതി ബിൽ (Insolvency and Bankruptcy Code (Amendment) Bill 2021) ധനമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിച്ചു.

വിവിധ വിഷയങ്ങളിലെ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലാണ് ധനമന്ത്രി ഭേദഗതി ബിൽ അവതരിപ്പിച്ചത്. ചെറുകിട വ്യവസായങ്ങൾക്കായി ഏപ്രിൽ നാലിന് രാം നാഥ് കോവിന്ദ് ഐബിസി (ഭേദഗതി) ഓർഡിനൻസ് പ്രഖ്യാപിച്ചിരുന്നു.

Also Read: ഒടിടി സബ്‌സ്ക്രിപ്ഷനുകൾ എങ്ങനെ സൗജന്യമായി സ്വന്തമാക്കാം

ട്രിബ്യൂണൽസ് ഭേദഗതി( Rationalisation and Conditions of Service) ഓർഡിനൻസിലും രാഷ്ട്രപതി അതേ ദിവസം ഒപ്പുവച്ചിരുന്നു. പുതിയ ഭേദഗതി ചെറുകിട ബിസിനസുകാർക്ക് ഗുണകരമാവും.

ആനുകൂല്യം ലഭിക്കുന്നതിനുള്ള സ്ഥിരസ്ഥിതി പരിധി 10 ലക്ഷം രൂപയാണ്. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ പ്രവർത്തിക്കുന്ന പ്രത്യേക സാഹചര്യങ്ങൾ പുതിയ സ്കീം കണക്കിലെടുക്കും.

എം‌എസ്‌എം‌ഇകളായി തരംതിരിച്ചിട്ടുള്ള കോർപ്പറേറ്റ് വ്യക്തികൾക്ക് കാര്യക്ഷമമായ ബദൽ പാപ്പരത്വ പരിഹാര പ്രക്രിയ നൽകുന്നത് ഉചിതമാണെന്ന് സർക്കാർ നേരത്തേ അറിയിച്ചിരുന്നു.

കടബാധ്യത കാരണം ഏറ്റെടുക്കാൻ വരുന്നവരെ മുൻ ഉടമയുടെ പേരിലുള്ള നിയമ നടപടികൾ ബാധിക്കില്ലെന്ന ഭേദഗതി നേരത്തേ സർക്കാർ കൊണ്ടുവന്നിരുന്നു.

2016ൽ നിലവിൽ വന്ന പാപ്പരത്വ നിയമത്തിന്‍റെ നാലാമത്തെ ഭേദഗതിയാണ് ഇന്ന് സഭയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തെ കാര്യം പരിശോധിച്ചാൽ പല ട്രിബ്യൂണലുകളിലും വേഗത്തിലുള്ള നീതി ലഭ്യമാകുന്നില്ലെന്നാണ് കേന്ദ്രത്തിന്‍റെ കണ്ടെത്തൽ.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നടപടികൾ വേഗത്തിലാക്കാനുമാണ് ട്രിബ്യൂണൽ ഭേദഗതി അവതരിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.