ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്‍റെ വളർച്ച 6-6.5 ശതമാനമാകുമെന്ന് സാമ്പത്തിക സർവെ. സർവ് പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ച അഞ്ച് ശതമാനമാണ്.
കാർഷിക, അനുബന്ധ മേഖല അടുത്ത സാമ്പത്തിക വർഷം 2.8 ശതമാനം വളർച്ച രേഖപ്പെടുത്തു. ഈ വർഷത്തെ വളർച്ച 2.9 ശതമാനമാണ്.
![Economic Survey projects GDP growth at 6-6.5% in FY21](https://etvbharatimages.akamaized.net/etvbharat/prod-images/5905666_agri_3101newsroom_1580460835_586.jpg)
പണപ്പെരുപ്പം 2019 ഏപ്രിലിൽ 3.2 ശതമാനത്തിൽ നിന്ന് 2019 ഡിസംബറിൽ 2.6 ശതമാനമായി കുത്തനെ ഇടിഞ്ഞു. ഇത് സമ്പദ്‌വ്യവസ്ഥയിലെ ആവശ്യകതയിലുണ്ടായ കുറവ് മൂലമാണ്.
![Economic Survey projects GDP growth at 6-6.5% in FY21](https://etvbharatimages.akamaized.net/etvbharat/prod-images/5905666_inflation_3101newsroom_1580460835_527.jpg)
2019-20ലെ വ്യാവസായിക വളർച്ച 2.5% ആണെന്ന് സാമ്പത്തിക സർവെ പറയുന്നു.
![Economic Survey projects GDP growth at 6-6.5% in FY21](https://etvbharatimages.akamaized.net/etvbharat/prod-images/5905666_industrial-growth_3101newsroom_1580460835_778.jpg)
2019-20 ധനക്കമ്മി 7.04 ലക്ഷം കോടി(ജിഡിപിയുടെ 3.3% )യെന്ന് സാമ്പത്തിക സർവേ. 2018-19 ൽ ഇത് 6.49 ലക്ഷം കോടി(ജിഡിപിയുടെ 3.4%) ആയിരുന്നു.
![Economic Survey projects GDP growth at 6-6.5% in FY21](https://etvbharatimages.akamaized.net/etvbharat/prod-images/5907640_fiscal-defic.jpg)
മനഃപൂർവം വായ്‌പാ തിരിച്ചടക്കാത്ത ഇനത്തിൽ നഷ്‌ടമായ പണം സമ്പദ്‌വ്യവസ്ഥയിലുണ്ടായിരുന്നുവെങ്കിൽ സാമൂഹിക മേഖലക്കായി ഇരട്ടി തുക ചെലവാക്കാമായിരുന്നുവെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു.
![Economic Survey projects GDP growth at 6-6.5% in FY21](https://etvbharatimages.akamaized.net/etvbharat/prod-images/5907640_wilful.png)
ആഗോള സമ്പദ്‌വ്യവസ്ഥ 2019ൽ മന്ദഗതിയിലായത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ മാന്ദ്യത്തിന് ഒരു കാരണമായെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് പറഞ്ഞു
![Economic Survey projects GDP growth at 6-6.5% in FY21](https://etvbharatimages.akamaized.net/etvbharat/prod-images/5907640_world.png)
ചൈനയുടെ ഉൽപ്പാദന രീതിക്ക് സമാനമായി കൂടുതൽ തൊഴിൽ പ്രധാനം ചെയ്യുന്ന ഉൽപ്പാദന രീതീകൾ ഇന്ത്യുയും സ്വീകരിക്കണമെന്നും ഇതാണ് ഇന്ത്യയും ചൈനയും തമ്മിൽ കയറ്റുമതി വത്യാസത്തിലുള്ള കാരണമെന്നും സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നു.
![Economic Survey projects GDP growth at 6-6.5% in FY21](https://etvbharatimages.akamaized.net/etvbharat/prod-images/5907640_chinaq.png)