ETV Bharat / business

കൊവിഡ് രണ്ടാം തരംഗം; അടച്ചിടൽ ബാധിച്ചെന്ന് എഫ്ഐസിസിഐ സർവെ - എഫ്ഐസിസിഐ സർവെ

ആവശ്യക്കാർ കുറഞ്ഞതും ഉത്പാദന ചെലവ് കൂടിയതും പല സ്ഥപനങ്ങളുടെയും സാമ്പത്തിക സ്ഥിതി മോശമാക്കി. ലോക്ക്ഡൗണ്‍ കാലയളവിൽ 40 ശതമാനം സ്ഥാപനങ്ങളും ആകെ ശേഷിയുടെ പകുതിയിലാണ് ഉത്പാദനം നടത്തിയതെന്നും ധ്രുവ അഡ്‌വൈസേഴ്‌സുമായി നടത്തിയ സർവെയിൽ എഫ്ഐസിസിഐ പറയുന്നു.

കൊവിഡ് രണ്ടാം തരംഗം  covid second wave  ficci survey  lockdown affects industry  എഫ്ഐസിസിഐ സർവെ  വ്യവസായ രംഗം
കൊവിഡ് രണ്ടാം തരംഗം; അടച്ചിടൽ വ്യവസായ രംഗത്തെ ബാധിച്ചെന്ന് എഫ്ഐസിസിഐ സർവെ
author img

By

Published : Jun 22, 2021, 4:11 PM IST

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ വ്യവസായ രംഗത്തെ ബാധിച്ചെന്ന് എഫ്ഐസിസിഐ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ്‌ ഓഫ് കൊമേഴ്‌സ്‌ ആൻഡ് ഇൻഡസ്ട്രി) സർവെ. ആവശ്യക്കാർ കുറഞ്ഞതും ഉത്പാദന ചെലവ് കൂടിയതും പല സ്ഥാപനങ്ങളുടെയും സാമ്പത്തിക സ്ഥിതി മോശമാക്കി.

ലോക്ക്ഡൗണ്‍ കാലയളവിൽ 40 ശതമാനം സ്ഥാപനങ്ങളും ആകെ ശേഷിയുടെ പകുതിയിലാണ് ഉത്പാദനം നടത്തിയതെന്നും ധ്രുവ അഡ്‌വൈസേഴ്‌സുമായി നടത്തിയ സർവെയിൽ എഫ്ഐസിസിഐ പറയുന്നു. 212 സ്ഥാപനങ്ങൾ പങ്കെടുത്ത സർവെയിൽ 61 ശതമാനവും അടുത്ത സാമ്പത്തിക വർഷം സാഹചര്യം മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നവരാണ്. 29 ശതമാനം സ്ഥാപനങ്ങളും 10 ശതമാനത്തിലധികം വളർച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Also Read: ഇലക്ട്രിക് വാഹനങ്ങൾക്ക് 1.5 ലക്ഷം വരെ സബ്‌സിഡിയുമായി ഗുജറാത്ത് സർക്കാർ

അതേ സമയം 22 ശതമാനം സ്ഥപനങ്ങളും ഈ സാമ്പത്തിക വർഷം കച്ചവടം 10 ശതമാനത്തിലധികം കുറയുമെന്ന് വിലയിരുത്തി. നിലവിലെ സാഹചര്യത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) സർക്കാർ പ്രത്യേക സമാശ്വാസ പദ്ധതികൾ പ്രഖ്യാപിക്കണമെന്നാണ് സർവെയിൽ പങ്കെടുത്ത സംരംഭകരുടെ ആവശ്യം.

നിലവിൽ കൊവിഡ് കേസുകളുടെ കുറയുകയും സംസ്ഥാനങ്ങൾ അൺലോക്ക് നടപടികൾ ആരംഭിക്കുകയും ചെയ്‌തു. അതിനാൽ വരും മാസങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി എഫ്‌ഐസിസിഐ പ്രസിഡന്‍റ് ഉദയ്‌ ശങ്കർ പറഞ്ഞു.

എന്നാൽ രാജ്യത്തെ കൊവിഡ് മൂന്നാം തരംഗത്തെ കുറിച്ച് വിദഗ്ദരുടെ മുന്നറിയിപ്പ് ആശങ്ക സൃഷ്ടിക്കുന്നതാണ്. അതിനാൽ വാക്‌സിനേഷന്‍റെ വേഗത വർധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.