ന്യൂഡൽഹി: രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകളിലെ (കോർ സെക്‌ടർ) വളർച്ച ഒക്ടോബറിൽ 5.8 ശതമാനം ചുരുങ്ങിയതായി സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. എട്ട് പ്രധാന വ്യവസായങ്ങളിൽ ആറെണ്ണവും ഒക്ടോബറിൽ ഉൽപാദനത്തിൽ കുറവ് രേഖപ്പെടുത്തി. കൽക്കരി ഉത്പാദനം 17.6 ശതമാനവും, അസംസ്കൃത എണ്ണ 5.1 ശതമാനവും, പ്രകൃതിവാതകം 5.7 ശതമാനവും കുറഞ്ഞു. സിമന്‍റ് ഉൽപാദനം (- 7.7%), ഉരുക്ക് (- 1.6 %), വൈദ്യുതി (- 12.4 %) എന്നിവയും ഈ മാസത്തിൽ കുറഞ്ഞു.
ഒക്ടോബറിൽ വളർച്ച രേഖപ്പെടുത്തിയ ഒരേയൊരു മേഖലയായ രാസവളത്തിന്‍റെ ഉൽപാദനത്തിൽ 11.8 ശതമാനം വർദ്ധനയുണ്ടായി. എണ്ണസംസ്കരണ ഉൽപാദന വളർച്ച ഒക്ടോബറിൽ 0.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.3 ശതമാനമായിരുന്നു. ഏപ്രിൽ-ഒക്ടോബർ കാലയളവിൽ എട്ട് പ്രധാന വ്യവസായ മേഖലകളിലെ വളർച്ച 0.2 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5.4 ശതമാനമായിരുന്നു. സെപ്റ്റംബറിൽ 5.1 ശതമാനം ഇടിഞ്ഞ് ഈ ദശകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയിരുന്നു. സിമന്‍റ്, റിഫൈനറി, കൽക്കരി, വളങ്ങൾ, വൈദ്യുതി, സ്‌റ്റീൽ, ക്രൂഡ് ഓയിൽ, പ്രകൃതി വാതകം എന്നീ വ്യാവസായിക മേഖലകളെയാണ് കോർ സെക്‌ടറായി പരിഗണിക്കുന്നത്.
വ്യവസായ മേഖലകളിലെ വളർച്ച 5.8 ശതമാനമായി കുറഞ്ഞു - പ്രധാന വ്യവസായ മേഖല വളർച്ച ഒക്ടോബർ 2019
കൽക്കരി ഉത്പാദനം 17.6 ശതമാനവും, അസംസ്കൃത എണ്ണ 5.1 ശതമാനവും, പ്രകൃതിവാതകം 5.7 ശതമാനവും കുറഞ്ഞു. സിമന്‍റ് ഉൽപാദനം (- 7.7%), ഉരുക്ക് (- 1.6 %), വൈദ്യുതി (- 12.4 %) എന്നിവ ഒക്ടോബറില്‍ കുറഞ്ഞു