ETV Bharat / business

'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്'; അടിസ്ഥാന മാതൃക തയ്യാറാക്കിയതായി കേന്ദ്രം

നിലവിൽ, കേന്ദ്രസർക്കാർ പദ്ധതിയായ  'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്' സംരംഭം  ആറ് സംസ്ഥാനങ്ങളുൾപ്പെടുന്ന ഒരു ക്ലസ്‌റ്ററാക്കി പരീക്ഷണ അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. 2020 ജൂൺ ഒന്നു മുതൽ രാജ്യത്തുടനീളം ഈ സൗകര്യം നടപ്പിലാക്കുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യം

Centre makes standard format for ration cards
'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്';അടിസ്ഥാന ഫോർമാറ്റ് തയ്യാറാക്കിയതായി കേന്ദ്രം
author img

By

Published : Dec 19, 2019, 4:38 PM IST

ന്യൂഡൽഹി: 'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്' സംരംഭവുമായി മുന്നോട്ട് പോകുന്ന കേന്ദ്രം റേഷൻ കാർഡുകൾക്കായി ഒരു അടിസ്ഥാന മാതൃക രൂപകൽപന ചെയ്തു. പുതിയ റേഷൻ കാർഡുകൾ നൽകുമ്പോൾ ഈ രീതി പിന്തുടരാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ, കേന്ദ്രസർക്കാരിന്‍റെ അഭിലാഷ പദ്ധതിയായ 'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്' സംരംഭം ആറ് സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. 2020 ജൂൺ ഒന്നു മുതൽ രാജ്യത്തുടനീളം ഈ സൗകര്യം പ്രാബല്യത്തില്‍ വരുത്തുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം.

യോഗ്യതയുള്ള ഗുണഭോക്താക്കൾക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം (എൻ‌എഫ്‌എസ്‌എ) അവകാശമുള്ള ഭക്ഷ്യധാന്യങ്ങൾ രാജ്യത്തെ ഏത് പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്നും ഒറ്റ റേഷൻ കാർഡ് ഉപയോഗിച്ച് ലഭ്യമാകും. ഇതിനായി എൻ‌എഫ്‌എസ്‌എക്ക് കീഴിൽ അടിസ്ഥാന റേഷൻ കാർഡ് മാതൃക തയ്യാറാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങൾ ഉപയോഗിക്കുന്ന മാതൃക കണക്കിലെടുത്ത് കൂടിയാലോചിച്ച ശേഷമാണ് റേഷൻ കാർഡിനായി ഒരു അടിസ്ഥാന മാതൃക തയ്യാറാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുതിയ റേഷൻ കാർഡുകൾ നൽകാൻ സംസ്ഥാനങ്ങൾ തീരുമാനിക്കുമ്പോഴെല്ലാം ഈ പുതിയ മാതൃക ഉപയോഗിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

അടിസ്ഥാന റേഷൻ കാർഡിൽ റേഷൻ കാർഡ് ഉടമയുടെ ആവശ്യമായ മിനിമം വിശദാംശങ്ങൾ ഉൾപ്പെടുന്നുള്ളൂവെന്നും സംസ്ഥാനങ്ങൾക്ക് അവരുടെ ആവശ്യമനുസരിച്ച് കൂടുതൽ വിശദാംശങ്ങൾ ചേർക്കാമെന്നും അധികൃതർ പറഞ്ഞു.

ദ്വിഭാഷാ മാതൃകയില്‍(പ്രാദേശിക ഭാഷ, ഹിന്ദി/ ഇംഗ്ലീഷ്) റേഷൻ കാർഡ് നൽകാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന റേഷൻ കാർഡിൽ 10 അക്ക നമ്പർ ഉണ്ടായിരിക്കണമെന്നും അതിൽ ആദ്യത്തെ രണ്ട് അക്കങ്ങൾ സംസ്ഥാന കോഡും അടുത്ത രണ്ട് അക്കങ്ങൾ റേഷൻ കാർഡ് നമ്പറുകളുമായിരിക്കണമെന്നും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഔദ്യോഗിക കണക്കുകൾ പ്രകാരം എൻ‌എഫ്‌എസ്‌എയുടെ കീഴിൽ 75 കോടി ഗുണഭോക്താക്കളെ പദ്ധതിയിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

Intro:Body:

        New Delhi, Dec 19 (PTI) The Centre has designed a standard format for ration cards as it moves ahead with 'one nation, one ration card' initiative and has asked state governments to follow the pattern while issuing fresh ration cards.

       Currently, the central government's ambitious initiative is being implemented on a pilot basis in a cluster of six states. It wants to implement this facility across the country from June 1, 2020.

     Under the initiative, eligible beneficiaries would be able to avail their entitled foodgrains under the National Food Security Act (NFSA) from any Fair Price Shop in the country using the same ration card.

     "In order to achieve the aim of national portability, it is necessary that ration cards issued by different states and union territories conform to a standard format. Accordingly, a format for standardised ration card has been prepared for issue of ration card under the NFSA," a senior Food Ministry official told PTI.

     A standard format for ration card has been prepared after taking into account the format used by different states and after consultation with other stakeholders, the official said.

     The state governments have been advised to use this new format whenever the states decides to issue new ration cards, the official added.

     Elaborating more, the official said the standardised ration card includes the requisite minimum details of the ration card holder and states can add more details as per their requirement.

     For national portability, the state governments have been asked to issue the ration card in bi-lingual format, wherein besides the local langauge, the other language could be Hindi or English.

     The states have also been told to have a 10-digit standard ration card number, wherein first two digits will be state code and the next two digits will be running ration card numbers.

     Besides this, a set of another two digits will be appended with ration card number to create unique member IDs for each member of the household in a ration card, the official added.

     Under the NFSA, about 75 crore beneficiaries have been covered so far against the target of 81.35 crore, as per official data.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.