കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ ആരംഭിക്കുന്ന കേന്ദ്ര സർവകലാശാലക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. സർവകലാശാലയുടെ നിർമാണത്തിന് 750 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. നാല് വർഷത്തിനുള്ളിൽ സർവകലാശാലയുടെ ആദ്യ ഘട്ടം പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.
Also Read:കൊവിഡ് രണ്ടാം തരംഗം; സ്മാർട്ട്‌ഫോൺ കയറ്റുമതി കുറഞ്ഞു
മേഖലയിലെ ദുർഘടമായ ഭൂപ്രദേശങ്ങൾ കണക്കിലെടുത്ത് വികസന പദ്ധതികൾക്കായി ഒരു സംയോജിത വിവിധോദ്ദേശ കോർപറേഷൻ രൂപീകരിക്കുമെന്നും മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായങ്ങൾ, ടൂറിസം, ഗതാഗത സേവനങ്ങൾ, പ്രാദേശിക കരകൗശല ഉത്പന്നങ്ങളുടെ വിപണം തുടങ്ങിയവ ഈ കോർപറേഷന്‍റെ കീഴിലാക്കും.
കമ്പനീസ് ആക്ട് അനുസരിച്ച് 25 കോടി രൂപയുടെ മൂലധനത്തോടെയാകും കോർപറേഷൻ ആരംഭിക്കുക. 2.42 കോടി രൂപയായിരിക്കും കോർപ്പറേഷന്‍റെ വാർഷിക വിഹിതമെന്നും അനുരാഗ് താക്കൂർ വ്യക്തമാക്കി.