കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ വിദേശ നഗരം ലണ്ടനാണെന്ന് റിപ്പോര്‍ട്ട്. ലണ്ടൻ മേയറുടെ പ്രൊമോഷണൽ ഏജൻസിയായ ലണ്ടൻ & പാർട്ടണേഴ്സ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 225 ശതമാനത്തിന്‍റെ അധികവളര്‍ച്ചയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. ആദ്യമായാണ് വിദേശ നിക്ഷേപത്തില്‍ ഇത്രയും വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. ഒല, ഓയോ എന്നീ കമ്പനികളും നിക്ഷേപം നടത്തിയവരുടെ കൂട്ടത്തിലുണ്ട്. ഇവര്‍ ആദ്യമായാണ് ലണ്ടനില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.
52 പ്രോജക്ടുകളുമായി ഏറ്റവുമധികം ഇന്ത്യൻ FDI നേടിയ രാജ്യം യുകെ ആണ്. 51 പ്രോജക്ടുകളുമായി യുഎസ് ആണ് രണ്ടാം സ്ഥാനത്ത്. 32 പ്രോജക്ടുകൾ നേടി യുഎഇ മൂന്നാം സ്ഥാനത്തുണ്ട്.