ETV Bharat / business

രാജ്യത്ത് രണ്ടു വര്‍ഷത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് 47 ലക്ഷം പേര്‍ക്ക്

ഇന്ത്യയില്‍ തൊഴിലില്ലായ്മ അനുഭവിക്കുന്നവരില്‍ 68 ശതമാനവും 20നും 29നും ഇടക്ക് പ്രായമുള്ളവരാണ്

ബജറ്റ് 2019; തൊഴിലില്ലായ്മയുടെ പരിഹാരമാര്‍ഗങ്ങള്‍
author img

By

Published : Jul 4, 2019, 7:26 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് 47 ലക്ഷം പേര്‍ക്കെന്ന് കണ്ടെത്തല്‍. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (സി‌എം‌ഇഇ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 2019 ജൂണിൽ 8.1 ശതമാനമാണ്.

രാജ്യത്തെ തൊഴിലില്ലായ്മ അനുഭവിക്കുന്നവരില്‍ 68 ശതമാനവും 20നും 29നും ഇടക്ക് പ്രായമുള്ളവരാണ്. അപകടകരമായാണ് ഈ നിരക്ക് ഉയരുന്നത്. റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങളിലേക്ക്...

പ്രതിസന്ധികള്‍

ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. എന്നാല്‍ രാജ്യം കൈവരിച്ച സാമ്പത്തിക വളര്‍ച്ചക്ക് മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടല്ല എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 2018-19 അവസാന പാദത്തിലും 2019-20ന്‍റെ ആദ്യ മൂന്ന് മാസങ്ങളിലും സാമ്പത്തിക വളർച്ചയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 2019-20ന്‍റെ ആദ്യ മൂന്ന് മാസങ്ങളിൽ രേഖപ്പെടുത്തിയ തൊഴിലില്ലായ്മ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്നതായിരുന്നു.

മറുവശത്ത്, കാർഷിക മേഖലയിലെ ഉൽപാദനക്ഷമത കുറയുകയും കാർഷിക, അനുബന്ധ മേഖലകൾ ചെറിയ വളര്‍ച്ചയും രേഖപ്പെടുത്തി. 2018-19ൽ വെറും 2.9 ശതമാനമാനം മാത്രമായിരുന്നു ഇതിന്‍റെ വളര്‍ച്ച. 2017-18ൽ ഇത് 5 ശതമാനമായിരുന്നു. അതേസമയം ഉല്‍പാദന മേഖലയിലും ജോലി ധാരാളമായി കുറഞ്ഞു. ആഗോള സാമ്പത്തിക സാധ്യതകൾ കണക്കിലെടുത്ത് കയറ്റുമതി കുറച്ചതും തൊഴില്‍ അവസരങ്ങള്‍ കുറക്കാന്‍ കാരണമായി. ഇതു മൂലം ആഭ്യന്തര ആവശ്യകതയും സാമ്പത്തിക വളർച്ചയും കുറയുകയും ചെയ്തു.

വളർച്ചയെ പുനരുജ്ജീവിപ്പിക്കുക

മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥയുടെയും തൊഴിലില്ലായ്മയുടെയും പശ്ചാത്തലത്തിൽ ധനക്കമ്മി ഉയര്‍ത്തി ഉപഭോഗ ആവശ്യം പുനരുജ്ജീവിപ്പിക്കുക എന്നതിനാണ് മുൻ‌ഗണന നല്‍കേണ്ടത്. ആഭ്യന്തര ആവശ്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമ്പോൾ അതിന് അനുസൃതമായി തൊഴില്‍ സാധ്യതതകള്‍ വര്‍ധിക്കുകയും സാമ്പത്തിക മേഖലയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധ്യമാകുകകയും ചെയ്യും.

ഹ്രസ്വ, ദീർഘകാല പരിഹാരങ്ങൾ

ജിഎസ്ടി നിയമങ്ങളിൽ ഇളവ് വരുത്തുന്നതും ലിബറൽ വായ്പ നൽകുന്ന മാനദണ്ഡം പാലിക്കുന്നതും പോലുള്ള നടപടികള്‍ കൈകൊണ്ടാല്‍ കോർപ്പറേറ്റുകൾ തങ്ങളുടെ സാധ്യത കണക്കിലെടുത്ത് ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഹൃസ്വ കാലയിളവിലേക്ക് മാത്രം നടപ്പിലാക്കാന്‍ അനുയോജ്യമായ പദ്ധതിയാണിത്.

എന്നാല്‍ കാര്‍ഷിക മേഖലയില്‍ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കാനായി ദീര്‍ഘകാല അടിസ്ഥാനത്തില്‍ പദ്ധതികള്‍ നടത്തുന്നതായിരിക്കും കൂടുതല്‍ അനുയോജ്യം. വ്യവസായ മേഖലകളില്‍ ദീര്‍ഘകാല സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനായുള്ള പദ്ധതികളിലൂടെയും സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കും. 2019 ബജറ്റ് ഈ ശ്രമങ്ങളിൽ ഏതെങ്കിലും നടത്തുന്നുണ്ടോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

Intro:Body:

 ബജറ്റ് 2019; തൊഴിലില്ലായ്മയുടെ പരിഹാരമാര്‍ഗങ്ങള്‍ 

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കാനിക്കെ മന്ത്രിക്ക് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് രാജ്യത്തെ തൊഴിലില്ലായ്മ. നിലവില്‍ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (സി‌എം‌ഇഇ) നടത്തിയ പഠനമനുസരിച്ച് ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 2019 ജൂണിൽ 8.1 ശതമാനമാണ്. 

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം 47 ലക്ഷത്തോളം തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. രാജ്യത്തെ തൊഴിലില്ലായ്മ അനുഭവിക്കുന്നവരില്‍ 68 ശതമാനവും 20നും 29നും ഇടക്ക് പ്രായമുള്ളവരാണ്. അപകടകരമായാണ് ഈ നിരക്ക് ഉയരുന്നത്. തൊഴില്‍ പ്രതിസന്ധികളുടെ കാരണം കണ്ടുപിടിച്ച് എത്രയും പെട്ടന്ന് തന്നെ അനുയോജ്യമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിയതായി ഇരിക്കുന്നു. 

വളർച്ച കുറയുകയും പരാജയപ്പെടുന്ന മേഖലകൾ

നിലവില്‍ ലോകത്ത് അതിവേഗം വളരുന്ന സമ്പത്ത്‌വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യയുടേത്. എന്നാല്‍ രാജ്യം കൈവരിച്ച സാമ്പത്തിക വളര്‍ച്ചക്ക് മതിയായ തൊഴിലവസരങ്ഹള്‍ സൃഷ്ടിക്കപ്പെട്ടിട്ടല്ല എന്നും റിപ്പോര്‍ട്ടുണ്ട്. 2018-19 അവസാന പാദത്തിലെ സാമ്പത്തിക വളർച്ചയിലുണ്ടായ ഇടിവും 2019-20 ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ രേഖപ്പെടുത്തിയ മാന്ദ്യവും ഇതിന് ഉദാഹരണങ്ങളാണ്. 5.8 ശതമാനമാണ് 2019-20 ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ രേഖപ്പെടുത്തിയ തൊഴിലില്ലായ്മ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കാണിത്. 

മറുവശത്ത്, കാർഷിക മേഖലയിലെ ഉൽപാദനക്ഷമത കുറയുകയും കാർഷിക, അനുബന്ധ മേഖലകൾ ചെറിയ വളര്‍ച്ചയും രേഖപ്പെടുത്തി. 2018-19ൽ വെറും 2.9 ശതമാനമാനം മാത്രമായിരുന്നു ഇതിന്‍റെ വളര്‍ച്ച. 2017-18ൽ ഇത് 5 ശതമാനമായിരുന്നു. അതേസമയം  ഉല്‍പാദന മേഖലയിലും ജോലി ധാരാളമായി കുറഞ്ഞു. ആഗോള സാമ്പത്തിക സാധ്യതകൾ കണക്കിലെടുത്ത് കയറ്റുമതി കുറച്ചതും തൊഴില്‍ അവസരങ്ങള്‍ കുറക്കാന്‍ കാരണമായി. ഇത്‌മൂലം ആഭ്യന്തര ആവശ്യകതയും സാമ്പത്തിക വളർച്ചയും കുറയുകയും ചെയ്തു

വളർച്ചയെ പുനരുജ്ജീവിപ്പിക്കുന്നു

മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥയുടെയും തൊഴിലില്ലായ്മയുടെയും പശ്ചാത്തലത്തിൽ ധനക്കമ്മി ഉയര്‍ത്തി ഉപഭോഗ ആവശ്യം പുനരുജ്ജീവിപ്പിക്കുക എന്നതിനാണ് മുൻ‌ഗണന നല്‍കേണ്ടത്. ആഭ്യന്തര ആവശ്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട്  സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമ്പോൾ അതിന് അനുസൃതമായി lൊല്‍ സാധ്യതതകള്‍ വര്‍ധിക്കുകയും സാമ്പത്തിക മേഖലയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധ്യമാകുകകയും ചെയ്യും. 

ഹ്രസ്വ, ദീർഘകാല പരിഹാരങ്ങൾ

ജിഎസ്ടി നിയമങ്ങളിൽ ഇളവ് വരുത്തുന്നതും ലിബറൽ വായ്പ നൽകുന്ന മാനദണ്ഡം പാലിക്കുന്നതും പോലുള്ള നടപടികള്‍ കൈകൊണ്ടാല്‍ കോർപ്പറേറ്റുകൾ തങ്ങളുടെ സാധ്യത കണക്കിലെടുത്ത് ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഹൃസ്വ കാലയിളവിലേക്ക് മാത്രം നടപ്പിലാക്കാന്‍ അനുയോജ്യമായ പദ്ധതിയാണിത്. 

എന്നാല്‍ കാര്‍ഷിക മേഖലയില്‍ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കാനായി ദീര്‍ഘകാല അടിസ്ഥാനത്തില്‍ പദ്ധതികള്‍ നടത്തുന്നതായിരിക്കും കൂടിതല്‍ അനുയോജ്യം. വ്യവസായ മേഖലകളില്‍ ദീര്‍ഘകാല സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനായുള്ള പദ്ധതികളിലൂടെയും സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കും. 2019 ബജറ്റ് ഈ ശ്രമങ്ങളിൽ ഏതെങ്കിലും നടത്തുന്നുണ്ടോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.