ന്യൂഡല്‍ഹി; ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തെ പ്രമുഖരായ യൂബർ ഈറ്റ്സ് ഇന്ത്യയെ സ്വന്തമാക്കിയതായി ഓൺലൈൻ ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോ അറിയിച്ചു. യൂബറിന് സൊമാറ്റോയില്‍ 9.99 ശതമാനം ഓഹരി നല്‍കുമെന്നും സൊമാറ്റോ അറിയിച്ചു. 35 കോടി ഡോളറിന്‍റെ ഇടപാടാണ് യൂബർ ഈറ്റ്സിനെ സ്വന്തമാക്കിയതിലൂടെ നടന്നതെന്നാണ് റിപ്പോർട്ടുകൾ. 2017ലാണ് യൂബർ ഈറ്റ്സ് ഇന്ത്യയില്‍ ഭക്ഷണ വിതരണ ശൃംഖല ആരംഭിച്ചത്. എന്നാല്‍ സൊമാറ്റോ, സ്വഗ്ഗി അടക്കമുള്ള സ്റ്റാർട്ടപ്പുകളും പ്രാദേശിക സംരംഭങ്ങളും എത്തിയതോടെ യൂബർ ഈറ്റ്സിന് വിപണിയിലെ ആധിപത്യം നഷ്ടമായി. ഇന്ത്യയിലെ യൂബർ ഈറ്റ്സിന്‍റെ എല്ലാ പ്രവർത്തനങ്ങളും ഇനി സൊമാറ്റോയുടെ പ്ലാറ്റ്‌ഫോം വഴിയായിരിക്കും. യൂബർ ഈറ്റ്സിന്‍റെ ആപ്പും സൊമാറ്റോയിലേക്ക് മാറി.
-
Uber Eats India is now Zomato. Here's to better food for more people, and new beginnings.
— Deepinder Goyal (@deepigoyal) January 21, 2020 " class="align-text-top noRightClick twitterSection" data="
For more details: https://t.co/cq8Wp9ikOk pic.twitter.com/nK4ICY2ikW
">Uber Eats India is now Zomato. Here's to better food for more people, and new beginnings.
— Deepinder Goyal (@deepigoyal) January 21, 2020
For more details: https://t.co/cq8Wp9ikOk pic.twitter.com/nK4ICY2ikWUber Eats India is now Zomato. Here's to better food for more people, and new beginnings.
— Deepinder Goyal (@deepigoyal) January 21, 2020
For more details: https://t.co/cq8Wp9ikOk pic.twitter.com/nK4ICY2ikW
ഇന്ത്യയിലെ അഞ്ഞൂറിലധികം നഗരങ്ങളിലേക്ക് ഭക്ഷ്യ വിതരണ വ്യാപാരം സൃഷ്ടിച്ചതിൽ അഭിമാനിക്കുന്നതായി സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ പറഞ്ഞു. ഈ ഏറ്റെടുക്കൽ ഈ വിഭാഗത്തിലെ ഞങ്ങളുടെ സ്ഥാനത്തെ ഗണ്യമായി ശക്തിപ്പെടുത്തുമെന്നും ദീപീന്ദർ ഗോയൽ പറഞ്ഞു.
യൂബർ ഈറ്റ്സിന് 41 നഗരങ്ങളിലായി 26,000 ഓളം റസ്റ്റോറന്‍റുകൾ ഉണ്ട്. 24 രാജ്യങ്ങളിലായി 15 ദശലക്ഷത്തിലധികം റസ്റ്റോറന്‍റുകളുടെ വിവരങ്ങൾ സൊമാറ്റോയുടെ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമിലുണ്ട്. കൂടാതെ പ്രതിമാസം 70 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്ക് സേവനം നൽകുന്നുണ്ട്.
2019 ഡിസംബർ വരെയുള്ള അഞ്ച് മാസത്തേക്ക് ഭക്ഷ്യ വിതരണ ബിസിനസിൽ 2,197 കോടി രൂപയുടെ പ്രവർത്തന നഷ്ടം യൂബർ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയിലെ ഭക്ഷ്യ ബിസിനസ്സ് വിൽപ്പനയിലൂടെ യൂബറിന് റൈഡ്‌സ് ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ലാഭത്തിലേക്ക് നയിക്കാനും കഴിയുമെന്ന് സംരഭകർ പ്രതീക്ഷിക്കുന്നു.
"ഇന്ത്യ യൂബറിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു വിപണിയായി തുടരുന്നു, ഇതിനകം ലോക്കൽ റൈഡ്സ് ബിസിനസ് വളർത്തുന്നതിൽ ഞങ്ങൾ തുടർന്നും നിക്ഷേപം നടത്തും. മൂലധന-കാര്യക്ഷമമായ രീതിയിൽ അതിവേഗം വളരാനുള്ള സൊമാറ്റോയുടെ കഴിവ് ഞങ്ങളെ വളരെയധികം ആകർഷിച്ചു, ഞങ്ങൾ ആഗ്രഹിക്കുന്നു അവ തുടർന്നും വിജയം നേടി, ”യൂബർ സിഇഒ ദാര ഖോസ്രോഷാഹി പ്രസ്താവനയിൽ പറഞ്ഞു.