മുംബൈ: മുംബൈയില്‍ നിന്ന് ദുബായിലേക്ക് പുതിയ സര്‍വ്വീസ് പ്രഖ്യാപിച്ച് വിസ്താര എയര്‍ലൈന്‍സ്. ആഗസ്ത് 21 മുതല്‍ സര്‍വ്വീസ് പ്രാബല്യത്തില്‍ വരുമെന്ന് എയര്‍ലൈന്‍സ് ഗ്രൂപ്പ് അറിയിച്ചു. ഇതിന് പുറമെ ആഗസ്ത് ആദ്യവാരം മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും സിങ്കപ്പൂരിലേക്ക് സര്‍വ്വീസ് ആരംഭിക്കുമെന്നും വിസ്താര നേരത്തെ അറിയിച്ചിരുന്നു.
ആഭ്യന്തര സര്‍വ്വീസുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരുന്ന വിസ്താരയുടെ രണ്ടാമത് അന്താരാഷ്ട്ര സര്‍വ്വീസായിരിക്കും മുംബൈ-ദുബായ് സര്‍വ്വീസ്. ദിവസേന സര്‍വ്വീസ് ഉണ്ടായിരിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവില്‍ 26 സ്ഥലങ്ങളിലേക്കായി ദിവസേന 1200 വിമാനസര്‍വ്വീസുകളാണ് വിസ്താര എയര്‍ലൈന്‍സ് നിയന്ത്രിക്കുന്നത്.