ന്യൂഡൽഹി: സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഊബർ ആപ് വഴി ഇനി മുതൽ ഡൽഹിയിൽ പൊതുഗതാഗത സേവനങ്ങൾ ലഭ്യമാകും. ഊബർ പൊതുഗതാഗത സേവനങ്ങൾ ആരംഭിക്കുന്ന ആഗോളതലത്തിലെ ഒമ്പതാമത്തെ നഗരവും ഏഷ്യയിലെ ആദ്യത്തെ നഗരവുമാണ് ഡൽഹി. ഡൽഹിയിലെ ഊബർ ഉപയോക്താക്കൾക്ക് അപ്ലിക്കേഷനിൽ ദൃശ്യമാകുന്ന പൊതുഗതാഗത ഓപ്ഷൻ ഉപയോഗിക്കാൻ കഴിയും. ഉപയോക്താക്കൾ ഈ ഓപ്ഷൻ ഉപയോഗിച്ചുകഴിഞ്ഞാൽ, നഗരത്തിലെ മെട്രോ അല്ലെങ്കിൽ ബസ് ഉപയോഗിക്കുന്നതിനുള്ള മികച്ച മൂന്ന് റൂട്ടുകൾ ഊബർ കാണിക്കും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനുമായി (ഡിഎംആർസി) സഹകരിച്ചാണ് ഊബർ, പുതിയ സേവനം നൽകുന്നത്. ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തിന്‍റെ ഓപ്പറേറ്റിങ് സിസ്റ്റമാകാൻ തങ്ങൾ ആഗ്രഹിക്കുന്നതായി ഊബർ സിഇഒ ദാര ഖോസ്രോഷാഹി പറഞ്ഞു.
ഊബർ ആപ് വഴി ഡൽഹിയിൽ ഇനി പൊതുഗതാഗത സേവനങ്ങളും - Uber latest news
ഊബർ ആപ് വഴി ഡൽഹിയിൽ പൊതുഗതാഗത സേവനങ്ങൾ ലഭ്യമാകും.