ETV Bharat / business

ആമസോണിനും ഫ്ലിപ്‌കാർട്ടിനുമെതിരെ പ്രതിഷേധ പരിപാടികളുമായി സി.എ.ഐ.ടി

author img

By

Published : Nov 11, 2019, 11:59 PM IST

ഓൺലൈൻ വ്യാപാര മേഖലയിലെ സ്ഥാപനങ്ങൾ  സർക്കാരിന്‍റെ നേരിട്ടുള്ള വിദേശ  നിക്ഷേപ  (എഫ്‌.ഡി.ഐ) നയങ്ങൾ  ലംഘിക്കുകയാണെന്ന് ആരോപിച്ച് ബുധനാഴ്ച മുതൽ നിരവധി പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി).

ആമസോണിനും ഫ്ലിപ്‌കാർട്ടിനുമെതിരെ പ്രതിഷേധ പരിപാടികളുമായി സിഎഐടി

ന്യൂഡൽഹി: നേരിട്ടുള്ള വിദേശ നിക്ഷേപ നയം തുടർച്ചയായി ലംഘിക്കുന്നതായി ആരോപിച്ച് ആമസോൺ, ഫ്ലിപ്കാർട്ട്, ഓൺലൈൻ മേഖലയിലെ മറ്റ് സ്ഥാപനങ്ങൾ എന്നിവക്കെതിരെ ബുധനാഴ്‌ച മുതൽ നിരവധി പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി).

സി‌.എ‌.ഐ.ടി സംഘടിപ്പിച്ച ദേശീയ വ്യാപാര സമ്മേളനത്തിൽ 27 സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാര പ്രതിനിധികള്‍ പങ്കെടുത്തു. ആമസോണിനും ഫ്ലിപ്‌കാർട്ടിനുമെതിരായ പ്രതിഷേധം നവംബർ 13 മുതൽ ആരംഭിച്ച് 2020 ജനുവരി 10 വരെ തുടരുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ പറഞ്ഞു. നവംബർ 20 ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കുകയും അഞ്ഞൂറിലധികം നഗരങ്ങളിൽ ധർണ സംഘടിപ്പിക്കുകയും ചെയ്യുമെന്നും ഖണ്ടേൽവാൾ പറഞ്ഞു. പ്രതിഷേധത്തിൽ 5 ലക്ഷത്തോളം വ്യാപാരികൾ പങ്കെടുക്കുമെന്ന് വ്യാപാരികൾ അറിയിച്ചു.

രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കുന്ന നവംബർ 13 ദേശീയ ബോധവൽക്കരണ ക്യാമ്പെയിന്‍ ദിനമായി ആചരിക്കും. രാജ്യത്തുടനീളമുള്ള വ്യാപാര പ്രതിനിധികൾ എല്ലാ എംപിമാർക്കും സമഗ്രമായ മെമ്മോറാണ്ടം സമർപ്പിക്കുകയും പാർലമെന്‍റിൽ പ്രശ്‌നം ഉന്നയിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്‍റെ ആദ്യ ഘട്ടമായ ജനുവരി 6 മുതൽ 8 വരെ ന്യൂഡൽഹിയിൽ മൂന്ന് ദിവസത്തെ ദേശീയ വ്യാപാര കൺവെൻഷൻ സംഘടിപ്പിക്കുമെന്നും ഇതിൽ ഇരുപതിനായിരത്തോളം ട്രേഡ് അസോസിയേഷനുകളുടെ നേതാക്കൾ പങ്കെടുക്കുമെന്നും സി.എ.ഐ.ടി പറഞ്ഞു

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.