ETV Bharat / business

ഫ്യൂച്ചർ-റിലയൻസ് ഇടപാട് : മുകേഷ് അംബാനിക്ക് തിരിച്ചടി

ആമസോണിന്‍റെ പരാതിയിൽ റിലയൻസ്- ഫ്യൂച്ചർ ഗ്രൂപ്പുകൾ തമ്മിലുള്ള ഇടപാട് മരവിപ്പിച്ച സിംഗപ്പൂർ എമർജൻസി ആർബിട്രേറ്റർ ഉത്തരവ് ഇന്ത്യയിലും ബാധകമാണെന്ന് സുപ്രീം കോടതി.

reliance- future deal  ഫ്യൂച്ചർ-റിലയൻസ് ഇടപാട്  supreme court  supreme court rules in favour of amazon  singapore arbitration centre
ഫ്യൂച്ചർ-റിലയൻസ് ഇടപാട്; മുകേഷ് അംബാനിക്ക് തിരിച്ചടി
author img

By

Published : Aug 7, 2021, 1:57 PM IST

ന്യൂഡൽഹി : ഫ്യുച്ചർ ഗ്രൂപ്പും റിലയൻസും തമ്മിലുള്ള കരാർ തടഞ്ഞ സിംഗപ്പൂർ എമർജൻസി ആർബിട്രേറ്ററുടെ ഉത്തരവ് വെള്ളിയാഴ്‌ച സുപ്രീം കോടതി ശരിവച്ചു. ഇതോടെ ബിഗ് ബസാർ ഹൈപ്പർമാർക്കറ്റ് ശൃംഖല ഉൾപ്പടെ ഫ്യൂച്ചർ ഗ്രൂപ്പിന്‍റെ ആസ്തികൾ വാങ്ങാനുള്ള റിലയൻസ് ഗ്രൂപ്പിന്‍റെ പദ്ധതി പ്രതിസന്ധിയിലായി.

ആമസോണിന്‍റെ പരാതിയിൽ റിലയൻസ്- ഫ്യൂച്ചർ ഗ്രൂപ്പുകൾ തമ്മിലുള്ള ഇടപാട് മരവിപ്പിച്ച സിംഗപ്പൂർ എമർജൻസി ആർബിട്രേറ്റർ ഉത്തരവ് ഇന്ത്യയിലും ബാധകമാണെന്ന് സുപ്രീം കോടതി പറഞ്ഞു.

Also Read: മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു ; ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ഫ്യൂച്ചർ ഗ്രൂപ്പിന്‍റെ ഹോൾസെയിൽ, റീട്ടെയിൽ, വെയർഹൗസ്, ലോജിസ്റ്റിക് ആസ്തികൾ 24,713 കോടി രൂപയ്‌ക്ക് എറ്റെടുക്കാനായിരുന്നു റിലയൻസിന്‍റെ പദ്ധതി. എന്നാൽ ഇതിനതിരെ ആമസോണ്‍ ഇന്‍റർനാഷണൽ ആർബിട്രേഷനെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു.

ഫ്യൂച്ചറിൽ 49 ശതമാനം നിക്ഷേപം ഉള്ള കമ്പനിയാണ് ആമസോണ്‍. 2019ലേത് പ്രകാരം മൂന്ന് മുതൽ 10 വർഷത്തിനുള്ളിൽ ഫ്യൂച്ചർ റീട്ടെയ്‌ലിന്‍റെ ഓഹരികൾ മുഴുവൻ ആമസോൺ വാങ്ങുമെന്നും കരാർ ഉണ്ടായിരുന്നു.

ഈ കരാർ ലംഘിച്ചാണ് ഫ്യൂച്ചർ ഗ്രൂപ്പ് റിലയൻസുമായി ഇടപാട് നടത്താൻ പദ്ധതിയിട്ടത്. ഫ്യൂച്ചർ- റിലയൻസ് ഇടപാട് സ്റ്റേ ചെയ്‌ത ആർബിട്രേറ്റർ ഉത്തരവ് ശരിവെച്ച ഡൽഹി ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് ഉത്തരവ് , ഡിവിഷൻ ബഞ്ച് റദ്ദാക്കിയിരുന്നു.

ഇത് ചോദ്യം ചെയ്‌താണ് ആമസോൺ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ റോഹിന്‍റണ്‍ നരിമാൻ, ബിആർ ഗവായി എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് ഹർജി പരിഗണിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.