ETV Bharat / business

സ്പൈസ്ജെറ്റിന്‍റെ ഹോങ്‌കോങ് സര്‍വ്വീസ് ജൂലൈയില്‍ ആരംഭിക്കും

16,700 രൂപ മുതല്‍ 19,200 രൂപ വരെയാണ് മുംബൈ- ഹോങ്‌കോങ് സര്‍വ്വീസിന് ഈടാക്കുന്ന ടിക്കറ്റ് നിരക്ക്.

സ്പൈസ്ജെറ്റിന്‍റെ ഹോങ്‌കോങ് സര്‍വ്വീസ് ജൂലൈയില്‍ ആരംഭിക്കും
author img

By

Published : Jun 27, 2019, 5:44 PM IST

മുംബൈ: മുംബൈയില്‍ നിന്നുള്ള സ്പൈസ്ജെറ്റിന്‍റെ ഹോങ്‌കോങ് സര്‍വ്വീസ് ജൂലൈയ് അവസാനം ആരംഭിക്കും. ഇതിന് പുറമെ കൊളംബോ- കാഠ്‌മണ്ഠു, ന്യൂഡല്‍ഹി- ഹോങ്‌കോങ് എന്നീ സര്‍വ്വീസുകളും പുതിയതായി ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

ബോയിംഗ് 737- 800 വിമാനങ്ങളായിരിക്കും പുതിയ സര്‍വ്വീസിനായി സ്പൈസ്ജെറ്റ് ഉപയോഗിക്കുക. നേരത്തെ ഏപ്രിലില്‍ മുംബൈയില്‍ നിന്ന് ആഭ്യന്തര, അന്താരാഷ്ട്ര തലത്തില്‍ പുതിയ 76 സര്‍വ്വീസുകള്‍ കമ്പനി ആരംഭിച്ചിരിന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാന്‍ കമ്പനി തയ്യാറാകുന്നത്. 16,700 രൂപ മുതല്‍ 19,200 രൂപ വരെയാണ് മുംബൈ -ഹോങ്‌കോങ് സര്‍വ്വീസിന് ഈടാക്കുന്ന ടിക്കറ്റ് നിരക്ക്.

ഇന്ത്യയിലെ മുന്‍നിര വിമാന കമ്പനിയായ ജെറ്റ് എയര്‍വേയ്സിന്‍റെ തകര്‍ച്ചയെ തുടര്‍ന്നാണ് മറ്റ് വിമാനക്കമ്പനികള്‍ തങ്ങളുടെ സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

Intro:Body:

സ്പൈസ്ജെറ്റിന്‍റെ ഹോങ്‌കോങ് സര്‍വ്വീസ് ജൂലൈയില്‍ ആരംഭിക്കും

മുംബൈ: മുംബൈയില്‍ നിന്നുള്ള സ്പൈസ്ജെറ്റിന്‍റെ ഹോങ്‌കോങ് സര്‍വ്വീസ് ജൂലൈയ് അവസാനം ആരംഭിക്കും. ഇതിന് പുറമെ കൊളംബോ-കാഠ്മണ്ഠു, ന്യൂഡല്‍ഹി-ഹോങ്‌കോങ് എന്നീ സര്‍വ്വീസുകളും പുതിയതായി ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. 

ബോയിംഗ് 737-800 വിമാനങ്ങളായിരിക്കും പുതിയ സര്‍വ്വീസിനായി സ്പൈസ്ജെറ്റ് ഉപയോഗിക്കുക. നേരത്തെ ഏപ്രിലില്‍ മുംബൈയില്‍ നിന്ന് ആഭ്യന്തര, അന്താരാഷ്ട്ര തലത്തില്‍ പുതിയ 76 സര്‍വ്വീസുകള്‍ കമ്പനി ആരംഭിച്ചിരിന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാന്‍ കമ്പനി തയ്യാറാകുന്നത്. 16,700 രൂപ മുതല്‍ 19,200 രൂപ വരെയാണ് മുംബൈ-ഹോങ്‌കോങ് സര്‍വ്വീസിന് വരുന്ന ടിക്കറ്റ് നിരക്ക്. 

ഇന്ത്യയിലെ മുന്‍നിര വിമാന കമ്പനിയായ ജെറ്റ് എയര്‍വേയ്സിന്‍റെ തകര്‍ച്ചയെ തുടര്‍ന്നാണ് മറ്റ് വിമാനക്കമ്പനികള്‍ തങ്ങളുടെ സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.  

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.