മുംബൈ: ഓയോ ഹോട്ടല്‍സിന്‍റെ സ്ഥാപകനും ഉടമയുമായ റിതേഷ് അഗര്‍വാള്‍ ആദ്യ കാല നിക്ഷേപകരില്‍ നിന്ന് ഓഹരികള്‍ തിരികെ വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ പത്ത് ശതമാനം മാത്രമാണ് റിതേഷ് അഗര്‍വാളിന് കമ്പനിയില്‍ ഉള്ള ഓഹരി വിഹിതം ഇത് മുപ്പത് ശതമാനമാക്കി ഉയര്‍ത്തുകയാണ് ഇദ്ദേഹത്തിന്‍റെ ലക്ഷ്യം.
സെക്വയ കാപിറ്റല്‍, ലൈറ്റ്‌സ്പീഡ് വെഞ്ച്വര്‍ എന്നീ പങ്കാളികളില്‍ നിന്ന് 1.5 ബില്യണിന്‍റെ ഓഹരികള്‍ തിരികെ വാങ്ങാന്‍ ആണ് റിതേഷിന്‍റെ ശ്രമം. ഇതിനായുള്ള പണത്തിനായി റിതേഷ് ഇന്ത്യയിലെയും ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളില ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.