ന്യൂഡൽഹി: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ലാഭത്തിൽ ഏഴു ശതമാനം ഇടിവ് രേഖപ്പെടുത്തി. ജൂൺ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ ഏകീകൃത ലാഭം 12,273 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയം 13,233 കോടി രൂപയായിരുന്നു ലാഭം.
Also Read: രാജ്യം അതീവ ഗുരുതരാവസ്ഥയിലേക്ക്; സ്ഥിതി 1991ലെ പ്രതിസന്ധിയേക്കാള്‍ ഭയാനകം
നികുതിച്ചെലവ് 3,464 കോടി രൂപയായി ഉയർന്നതിനാൽ മൊത്തം ചെലവുകൾ 50 ശതമാനം ഉയർന്ന് 1.31 ലക്ഷം കോടിയിൽ എത്തിയിരുന്നു. എന്നാൽ ആകെ വരുമാനം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വർധിച്ചു. ത്രൈമാസത്തിലെ ആകെ വരുമാനം 1.44 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 91,238 കോടി രൂപയായിരുന്നു.
റിലയൻസ് ജിയോയുടെ ലാഭം 981 കോടി വർധിച്ച് 3,501കോടി രൂപയിലെത്തി. കഴിഞ്ഞ തവണ ഇത് 2,520 കോടി രൂപയായിരുന്നു. 44 കോടി വരിക്കാരാണ് ജിയോയ്ക്ക് ഉള്ളത്. ഒരു ഉപഭോക്താവിൽ നിന്ന് ശരാശരി 138.4 രൂപയാണ് ജിയോയ്‌ക്ക് പ്രതിമാസം ലഭിക്കുന്നത്.