ETV Bharat / business

വൈകിയ വിമാനം റദ്ദ് ചെയ്തു; സ്പൈസ് ജെറ്റിന്‍റെ സര്‍വീസ് മുടക്കി യാത്രക്കാര്‍ - മുംബൈ

നൂറ്റിമുപ്പതോളം യാത്രക്കാരാണ് വിമാനത്തിനായി എയര്‍പോര്‍ട്ടില്‍ കാത്തുനിന്നത്.

വൈകിയ വിമാനം റദ്ദ് ചെയ്തു; സ്പൈസ്ജെറ്റിന്‍റെ സര്‍വ്വീസ് മുടക്കി യാത്രക്കാര്‍
author img

By

Published : Jul 13, 2019, 5:14 PM IST

മുംബൈ: 16 മണിക്കൂറോളം വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ സ്പൈസ് ജെറ്റിന്‍റെ വിമാനം തടഞ്ഞു. മുംബൈയിലെ ഛത്രപതി ശിവജി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആണ് സംഭവം. ശനിയാഴ്‌ച രാവിലെ നടത്തേണ്ടിയിരുന്ന സര്‍വീസാണ് യാത്രക്കാര്‍ തടഞ്ഞത്. വെള്ളിയാഴ്‌ച രാവിലെ 7.50 ന് മുംബൈയില്‍ നിന്ന് ദുര്‍ഗാപൂരിലേക്ക് പുറപ്പെടേണ്ട എസ്‌ജി 6354 എന്ന സ്പൈസ്ജെറ്റ് വിമാനം ഏറെ വൈകിയും എത്തിയില്ല. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് വിമാനം റദ്ദ് ചെയ്ത വിവരം യാത്രക്കാരെ അറിയിക്കുന്നത്. സാങ്കേതിക തകരാറാണ് വിമാനം റദ്ദാക്കാന്‍ കാരണം എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നൂറ്റിമുപ്പതോളം യാത്രക്കാരാണ് വിമാനത്തിനായി എയര്‍പോര്‍ട്ടില്‍ കാത്തുനിന്നത്. എന്നാല്‍ നിലവല്‍ വിമാനം കാത്ത് നിന്ന യാത്രക്കാരെ പരിഗണിക്കാതെ പുതിയ യാത്രക്കാരുമായി സര്‍വീസ് നടത്താനിരുന്ന വിമാനമാണ് തടഞ്ഞത്. സംഭവത്തേത്തുടര്‍ന്ന് വിമാനക്കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

Intro:മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ വീണ്ടും വാഹനാപകടംBody:രാജസ്ഥാനില്‍ നിന്ന് ഗോതമ്പ് കയറ്റി തൃശൂരിലേക്ക് പോകുകയായിരുന്നConclusion:വളാഞ്ചേരി വട്ടപ്പാറയില്‍ വീണ്ടും വാഹനാപകടം. രാജസ്ഥാനില്‍ നിന്ന് ഗോതമ്പ് കയറ്റി തൃശൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു ഇവരെ വളഞ്ചേരി സ്വകര്യ അശുപത്രിയിൽ വേവേശിപ്പിച്ചു
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.