ന്യൂഡല്‍ഹി: പ്രമുഖ ഹോട്ടല്‍സ് ആന്‍റ് ഹോംസ് കമ്പനിയായ ഒയോ ഇരുന്നൂറോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സെയില്‍സ് വിഭാഗത്തിലെ എക്സിക്യൂട്ടീവ് മുതല്‍ മാനേജര്‍ വരെയുള്ളവരെയാണ് പിരിച്ചു വിടുന്നത്. ഇതിനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയിലെ ഓഫീസില്‍ അറുപതോളം ജീവനക്കാര്‍ക്ക് കമ്പനി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. ഒരു മാസത്തെ നോട്ടീസ് പിരീഡ് കാലാവധിയും ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മറ്റ് ഓഫീസുകളിലും ഇതിന് സമാനമായ നടപടി ഉണ്ടായേക്കും എന്നാണ് സൂചന. എന്നാല്‍ പിരിച്ചു വിടുന്നതിന്‍റെ കാരണം നോട്ടീസില്‍ വ്യക്തമാക്കിയിട്ടില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ ഇതുവരെയും കമ്പനി അധികൃര്‍ തയ്യാറായിട്ടില്ല.