ഷെൻഷെൻ: ആഗോള വിപണിയിൽ പിയർ-ടു-പിയർ ട്രാൻസ്‌മിഷൻ സഖ്യം വിപുലീകരിക്കാനൊരുങ്ങി ഒപ്പോ, വിവോ, ഷിയോമി എന്നീ ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമാതാക്കൾ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഒപ്പോ, വിവോ, ഷിയോമി ഉപയോക്താക്കൾക്ക് അനായാസവും കൂടുതൽ ഉപയോക്തൃ കേന്ദ്രീകൃതവുമായി വിവരങ്ങൾ പങ്കിടാൻ അവസരമൊരുക്കുകയെന്നതാണ് ഈ മൂന്ന് ബ്രാൻഡുകളുടേയും പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. മറ്റ് ആൻഡ്രോയിഡ് സ്‌മർട്ട് ഫോണുകളും ഇതിനായി മുന്നോട്ട് വരണമെന്ന് ഈ കമ്പനികളുടെ അധികൃതർ ആവശ്യപ്പെട്ടു.
ഇന്‍റർനെറ്റ് കണക്ഷന്‍റെ ആവശ്യമില്ലാതെ ഫയലുകളും ചിത്രങ്ങളും വീഡിയോകളും കൈമാറാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും, കൂടാതെ ഈ സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കൾ മൊബൈൽ ഉപകരണങ്ങളിലുടനീളം അതിവേഗ വൈഫൈ ഡയറക്‌ട് ട്രാൻസ്‌ഫറിനായി പ്രോട്ടോക്കോൾ പ്രകാരം പിയർ-ടു-പിയർ ട്രാൻസ്‌മിഷൻ അലയൻസ് രൂപീകരിച്ചു.
ഫയൽ ട്രാൻസ്‌ഫർ ഫംഗ്ഷൻ ബ്ലൂടൂത്ത് ലോ എനർജി (ബിഎൽഇ) ഉപയോഗിച്ച് സ്‌കാൻ ചെയ്യുകയും ഇത് വൈ-ഫൈ പി 2 പി (പിയർ ടു പിയർ) സാങ്കേതികവിദ്യ ഉപയോഗിച്ച് ഫയലുകൾ കൈമാറുന്നു. ബ്ലൂടൂത്തിലും വേഗതയേറിയതായതിനാൽ ഉപയോക്താക്കളുടെ വൈഫൈ കണക്റ്റിവിറ്റിയെ അപഹരിക്കില്ലെന്നും, ഇത് ശരാശരി 20എംബി / സെക്കൻന്‍റ് ട്രാൻസ്‌ഫർ വേഗത നൽകുന്നതാണെന്നമാണ് കമ്പനി നൽകുന്ന വിവരം.