സാമ്പത്തിക ബാധ്യതയില്‍ വലയുന്ന ജെറ്റ് എയര്‍വേയ്സിന്‍റെ ഇന്നത്തെ സര്‍വ്വീസ് പതിനാലെണ്ണമായി ചുരുക്കി. ഇതില്‍ എട്ടെണ്ണം അന്താരാഷ്ട്ര സര്‍വ്വീസുകളാണ്. തിരക്കേറിയ ആഭ്യന്തര റൂട്ടുകളിലായിരിക്കും മറ്റ് സര്‍വീസുകൾ നടത്തുക.
ചൊവ്വാഴ്ച ഇരുപത്തിരണ്ട് സര്‍വ്വീസുകള്‍ മാത്രമായിരുന്നു കമ്പനി നടത്തിയത്. നഷ്ടം പരമാവധി കുറക്കാനാണ് സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുന്നതായി കമ്പനി അറിയിച്ചത്. ഇന്ന് സര്‍വ്വീസ് നടത്തുന്ന പതിനാല് വിമാനങ്ങളില്‍ ഏഴ് ബി777, ഒരു എ330, മൂന്ന് ബി737എസ് എടിആര്‍ ജെറ്റുകള്‍ എന്നിവയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
ആഭ്യന്തര റൂട്ടുകളിലെ സര്‍വീസുകളുടെ എണ്ണം പരമവാനധി കുറയ്ക്കലാണ് കമ്പനിയുടെ ലക്ഷ്യം. വരും ദിവസങ്ങളില്‍ ചെലവ് ചുരുക്കലിന്‍റെ ഭാഗമായി പല നിര്‍ണ്ണായക തീരുമാനങ്ങളും ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.