ലോകത്തിലെ അതി സമ്പന്നന്‍മാരുടെ പട്ടിക പുറത്തുവിട്ടു. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബസോസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 13,100 കോടി ഡോളറാണ് ജെഫിന്‍റെ ആസ്തി (9.23 ലക്ഷം കോടി രൂപ). 9,650 കോടി ഡോളറുമായി മൈക്രോസേഫ്റ്റ് സ്ഥാപകന്‍ ബിൽ ഗേറ്റ്‌സാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
മൂന്നാം സ്ഥാനത്തുള്ള വാറൻ ബഫെറ്റിന് 8,250 കോടി ഡോളറിന്‍റെ ആസ്തിയാണുള്ളത്. അതേസമയം കഴിഞ്ഞ വര്‍ഷം മുന്‍പന്തിയിലുണ്ടായിരുന്ന ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഈ വര്‍ഷം എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 6,230 കോടി ഡോളറാണ് അദ്ദേഹത്തിന്‍റെആസ്തി. ഇന്ത്യക്കാരില്‍ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് മുന്നിൽ. കഴിഞ്ഞ വര്‍ഷം പത്തൊമ്പതാം സ്ഥാനത്തായിരുന്ന അംബാനി തന്‍റെ ആസ്തി 25 ശതമാനം ഉയര്‍ത്തി പതിമൂന്നാം സ്ഥാനത്തേക്ക് ഇടംപിടിച്ചു. 5000 കോടി ഡോളറാണ് അംബാനിയുടെ നിലവിലെ ആസ്തി.
വിപ്രോ ചെയർമാൻ അസിം പ്രേംജി, എച്ച്.സി.എൽ. സ്ഥാപകൻ ശിവ് നാടാർ, ആഴ്‌സലർ മിത്തൽ ചെയർമാൻ ലക്ഷ്മി മിത്തൽ എന്നിവരാണ് പട്ടികയിലെ ആദ്യ നൂറ് സ്ഥാനങ്ങളില്‍ ഇടം പിടിച്ച മറ്റ് ഇന്ത്യക്കാര്‍.