ETV Bharat / business

ജസ്പ്രീത് ബുംറ വൺപ്ലസ് വെയറബിൾസിന്‍റെ ബ്രാൻഡ് അംബാസഡർ - ജസ്പ്രീത് ബുംറ

സാമാർട്ട് വാച്ച്, ഹെൽത്ത് ബാൻഡ് എന്നിവയാണ് വണ്‍പ്ലസ് വെയറബിൾ വിഭാഗത്തിൽ പുറത്തിറക്കുന്നത്

OnePlus wearables  Jasprit Bumrah OnePlus brand ambassador  OnePlus brand ambassador  വൺപ്ലസ് വെയറബിൾസ്  ജസ്പ്രീത് ബുംറ  വൺപ്ലസ് അംബാസഡർ
ജസ്പ്രീത് ബുംറ വൺപ്ലസ് വെയറബിൾസിന്‍റെ ബ്രാൻഡ് അംബാസഡർ
author img

By

Published : Jun 19, 2021, 1:30 AM IST

Updated : Jun 19, 2021, 6:09 AM IST

ന്യൂഡൽഹി: ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയെ പ്രീമിയം സ്മാർട്ട്‌ഫോൺ ബ്രാൻഡായ വൺപ്ലസ് തങ്ങളുടെ വെയറബിൾസ് വിഭാഗത്തിന്‍റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. സ്മാർട്ട് വാച്ച്, ഹെൽത്ത് ബാൻഡ് എന്നിവയാണ് വണ്‍പ്ലസ് വെയറബിൾ വിഭാഗത്തിൽ പുറത്തിറക്കുന്നത്.

വൺപ്ലസ് എക്സ് ജസ്പ്രീത് ബുംറ എന്ന പേരിൽ ഇറങ്ങുന്ന ഡിജിറ്റൽ ഫിലിമിലൂടെ താരവുമായുള്ള കമ്പനിയുടെ ക്യാംപയിന്‍ പരിപാടികൾക്ക് തുടക്കമാകും.

Also Read:കൊവിഡ് ടെസ്റ്റ് കിറ്റ് ഇനി ആമസോണിലും ; ചെയ്യേണ്ടത് ഇത്രമാത്രം

എല്ലാവിധത്തിലുമുള്ള ക്യാംപയിന്‍ സഹകരണം ഉൾപ്പെടുന്നതാണ് താരവുമായുള്ള കരാറെന്ന് വണ്‍പ്ലസ് അറിയിച്ചു. ഇന്നത്തെ യുവ ഇന്ത്യയുടെ ആരോഗ്യകരമായ ജീവിതശൈലിയെ പ്രതിനിധീകരിക്കുന്ന ആളാണ് ബുംറയെന്നും കമ്പനിയുടെ 'നെവർ സെറ്റിൽ' എന്ന ബ്രാൻഡ് ആപ്തവാക്യം ഉയർത്തിപ്പിടിക്കാൻ ഈ സഹകരണം വഴിവയ്ക്കുമെന്നും വണ്‍പ്ലസ് പ്രസ്താവനയിൽ പറഞ്ഞു.

Last Updated : Jun 19, 2021, 6:09 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.