ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനെ കൂടുതല്‍ ജനപ്രിയമാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. മുന്‍ നിര ടെലികോം കമ്പനികളുമായി മത്സരാധിഷ്ഠിതമായ വിപണി തുടരാനുള്ള നടപടികള്‍ സ്വീകരിച്ചതായി വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
അനാവശ്യ ചെലവുകള്‍ കുറക്കാന്‍ ബി എസ് എന്‍ എല്‍ നടപടി സ്വീകരിക്കും. കമ്പനിയുടെ വരുമാനത്തിന്‍റെ 75 ശതമാനവും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാണ് ഉപയോഗിക്കുന്നത്. മറ്റ് കമ്പനികളില്‍ തൊഴിലാളികളുടെ ശമ്പളം ഇതിലും കുറവാണെന്ന് മന്ത്രി പറഞ്ഞു. കമ്പനിയെ നവീകരിക്കാനായി വിആർഎസ് പാക്കേജ് പ്രഖ്യാപിക്കുക, ബിഎസ്എൻഎൽ ആസ്തികൾ ഉപയോഗപ്പെടുത്തി വരുമാനം ഉണ്ടാക്കുക, 4 ജി സ്പെക്ട്രം അനുവദിക്കുക തുടങ്ങിയ ഉള്‍ക്കൊള്ളിച്ച പാക്കേജാണ് ടെലികോം മന്ത്രാലയം തയാറാക്കിയിരിക്കുന്നത്.